
ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന ഒരു ചലച്ചിത്ര നാടക നടിയാണ് അപർണ വിനോദ്. 2015 ൽ പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയുണ്ട് എന്ന മലയാള ചലചിത്രത്തിലൂടെ ആണ് താരം സിനിമ അഭിനയം തുടങ്ങിയത്. കാലിക്കറ്റ് സർവകലാശാലയുടെ കലോത്സവത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

മലയാളത്തിന്റെ പുറമെ തമിഴിലും ശ്രദ്ധേയമായ കഥാപാത്രം താരം അവതരിപ്പിച്ചു. ഇളയ ദളപതിയുടെ ഭൈരവയിൽ വിജയരാഘവന്റെ മകളായാണ് താരം തമിഴ് ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറിയത്. 2012 മുതൽ ഇതുവരെയും താരം ചലച്ചിത്ര അഭിനയ മേഖലയിൽ സജീവമാണ്.

വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം മുഖം കാണിച്ചുള്ളൂവെങ്കിലും വളരെ മികച്ച പ്രേക്ഷകപ്രീതി നേടാനും ആരാധക പിന്തുണയുള്ള നായികയായി തുടരാനും താരത്തിന് സാധിക്കുന്നു.
2015 ൽ പ്രിയനന്ദനൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയുണ്ട് എന്ന മലയാളം ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. സിദ്ധാർത്ഥ ഭരതൻ, വിനയ് ഫോർട്ട് എന്നിവരുടെ നായികയുടെ വേഷമാണ് താരം അവതരിപ്പിച്ചത്.

അപർണയുടെ രണ്ടാമത്തെ മലയാള ചിത്രം കോഹിനൂരിൽ ആസിഫ് അലിക്കൊപ്പം നായികയായിട്ടായിരുന്നു. ഈ ചിത്രത്തിലെ ഡേയ്‌സി എന്ന സെയിൽസ് ഗേളിന്റെ വേഷം മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം ആണ് താരം തമിഴിലേക്ക് തിരിഞ്ഞത്.

ഭൈരവ എന്ന ചിത്രത്തിൽ കീർത്തി സുരേഷിന്റെ സുഹൃത്തായി ഒരു ചെറിയ വേഷം ആണ് താരം അവതരിപ്പിച്ചത് എങ്കിലും ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക അഭിപ്രായം താരം നേടി. വിജയരാഘവന്റെ മകളായാണ് ഈ സിനിമയിൽ താരം അഭിനയിച്ചത്. ഞാൻ നിന്നോട് കൂടെയുണ്ട്, കോഹിനൂർ , ബൈറവ എന്നിവയാണ് താരം അഭിനയിച്ചതിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലെല്ലാം താരത്തിന് ഒരുപാട് ഫോള്ളോവേഴ്സ് ഉണ്ട്. അത് കൊണ്ട് തന്നെ താരം അപ്ലോഡ് ചെയ്യുന്ന പോസ്റ്റുകൾ വളരെ പെട്ടന്ന് വൈറലാകാറുണ്ട്. ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.









