പുതിയ സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാറും കുടുംബവും… ഫെയ്സ്ബുക്ക് പോസ്റ്റിന് കൈയടിച്ച് ആരാധകർ….

in Special Report

നടൻ കൃഷ്ണ കുമാറിനെയും കുടുംബാംഗങ്ങളെയും അറിയാത്ത ഒരു മലയാളികൾ പോലും ഉണ്ടാകില്ല. ഭാര്യ സിന്ധു കൃഷ്ണകുമാറും മക്കൾ നാലുപേരും മലയാളികൾക്ക് വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതവും ഇഷ്ടപ്പെട്ടവരും ആണ്. അതു കൊണ്ടു തന്നെ അവർ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങൾക്കും നിറഞ്ഞ കയ്യടി ആണ് സോഷ്യൽ മീഡിയ നൽകാറുള്ളത്.

നടന വൈഭവങ്ങളും അഭിനയത്തിന് അപ്പുറം നിൽക്കുന്ന ഒരുപാട് കഴിവുകളും കൊണ്ട് ഈ കുടുംബമെന്നും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. എന്നാൽ ഇപ്പോൾ കൃഷ്ണകുമാറിന്റെ കുടുംബാംഗങ്ങൾ പങ്കുവെക്കുന്ന സന്തോഷം ഇതൊന്നുമല്ല. എപ്പോഴും വരാം വരാം എന്നു പറഞ്ഞ് വരാറില്ലാത്ത ഒരു അതിഥി വീട്ടിൽ വന്ന സന്തോഷമാണ് ഇപ്പോൾ കൃഷ്ണകുമാർ പങ്കു വെച്ചിട്ടുള്ളത്.

കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ വീട്ടില്‍ വന്ന് ഊണുകഴിച്ചതിന്റെ സന്തോഷം ആണ് അവർ പങ്കുവെക്കുന്നത്. മുരളീധരനൊപ്പം ഭാര്യ ജയശ്രീയും, സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കൗണ്‍സിലറുമായ ശ്രി അശോക് കുമാര്‍, സ്റ്റേറ്റ് സെക്രട്ടറി ശ്രി ശിവന്‍ കുട്ടി, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ശ്രി തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാര്‍ എന്നിവരും സൽക്കാരത്തിൽ പങ്കു കൊണ്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വി മുരളീധരന്‍ വീട്ടില്‍ വന്ന വിവരം കൃഷ്ണ കുമാര്‍ പങ്കുവെച്ചത്. മുരളീധരനും സംഘത്തിനുമൊപ്പമുള്ള തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫെയ്സ്ബുക്ക് പോസ്റ്റിനെയും ചിത്രങ്ങളെയും കൃഷ്ണകുമാർ പങ്കുവെച്ച സന്തോഷത്തെയും ഏറ്റെടുത്തിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി ശ്രി വി മുരളീധരന്‍.. മുരളിചേട്ടന്റെ ഒരു ഫോണ്‍ വന്നു. വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ. ഞാനും, ജയശ്രീയും കൂടെ നാല് പേരും..??

കുറെ നാളായി മുരളി ചേട്ടന്‍ പറയുന്നതല്ലാതെ വരാറില്ല.. തിരക്കാണ് കാരണമെന്ന് എനിക്കും അറിയാം.. എന്തായാലും ഇത്തവണ വന്നു, ഒപ്പം സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കൗണ്‍സിലറുമായ ശ്രി അശോക് കുമാര്‍, സ്റ്റേറ്റ് സെക്രട്ടറി ശ്രി ശിവന്‍ കുട്ടി, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ശ്രി തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

ഊണിനു ശേഷം വളരെ നേരം കുടുംബാങ്ങളുമായി ചിലവഴിച്ചന്‌ ശേഷം ഇന്നലത്തെ ഔദ്യോഗിക ചടങ്ങുകള്‍ക്കായി ചേട്ടന്‍ പുറപ്പെട്ടു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്‌നേഹം പങ്കിട്ടതിലും എന്റെയും കുടുംബങ്ങളുടെയും നന്ദി അറിയിക്കുന്നു..

Krishnakumar
Krishnakumar

Leave a Reply

Your email address will not be published.

*