മുണ്ട് മടക്കി കുത്തുമ്പോൾ പലതും കാണുന്നുണ്ടല്ലോ അതൊന്നും പ്രശ്നമല്ലേ?? ഞാൻ ഷോർട് ഡ്രസ്സ് ഇടുന്നതാണ് പ്രശ്നം : സദാചാരക്കാരോട് അനുപമ…

in Special Report

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. ഒരുപാട് മികച്ച വേഷങ്ങളിലൂടെയും തന്മയത്വം ഉള്ള ഭാവ അഭിനയ പ്രകടനങ്ങളിലൂടെയും ഒരുപാട് വലിയ ഒരു ആരാധക വൃന്ദത്തെ ചുരുങ്ങിയ കാലഘട്ടത്തിൽ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ചെയ്തു വെച്ച ഓരോ കഥാപാത്രങ്ങളിലൂടെയും അനുപമ പരമേശ്വരൻ എന്ന നടന വൈഭവത്തെ ഓരോ മലയാളി പ്രേക്ഷകർക്കും സുപരിചിതമായി. താരത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രം. സിനിമയിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ ഓർത്തിരിക്കുന്നത് സിനിമയിലെ കഥാപാത്രത്തിന്റെ പേരു കൊണ്ടോ ഡയലോഗുകൾ കൊണ്ടോ ആയിരിക്കും.

പക്ഷേ മേരി എന്ന കഥാപാത്രത്തെ ഇതിനേക്കാളേറെ സുപരിചിതം ആക്കിയത് ഹെയർ സ്റ്റൈൽ ആയിരുന്നു. താരത്തിന്റെ  ഹെയർ സ്റ്റൈൽന് വരെ മലയാളികൾക്കിടയിൽ ആരാധകരുണ്ടായിരുന്നു. അതിനുശേഷം താരം ചെയ്ത് ഓരോ വേഷങ്ങളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ വർധിപ്പിക്കാൻ സാധിച്ചു.

2015 മുതൽ സിനിമാ ലോകത്ത് സജീവമാണ് അനുപമ. നിവിൻ പൊളി നായകനായ ബ്ലോക്ക്ബസ്റ്റർ മലയാള സിനിമ പ്രേമം തന്നെയാണ് താരത്തിന്റെ ആദ്യസിനിമ. പ്രേമത്തിന് ശേഷം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരം അഭിനയിച്ചുവെങ്കിലും ആ സിനിമയിലൂടെ തന്നെയാണ് ഇപ്പോഴും താരം അറിയപ്പെടുന്നത്. തുടക്കക്കാരി എന്ന നിലയിൽ ഒരു നടിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം തന്നെയാണിത്.

മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. എല്ലാ വേഷങ്ങളും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിനു സാധിക്കുന്നത് കൊണ്ടും നിരവധി ഭാഷകളിൽ അഭിനയിച്ചത് കൊണ്ടും ഭാഷകൾക്ക് അതീതമായി ആരാധകവൃന്ദം താരത്തിന് ഉണ്ടായി.

ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിയായി താരം മാറിയിട്ടുണ്ട്. മണിയറയിലെ അശോകൻ  എന്ന താരത്തിന്റെ സിനിമക്കും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ കിട്ടിയിരുന്നു. പല സ്റ്റേജ് ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. മികച്ച തുടക്കക്കാരിക്കുള്ള അവാർഡുകളും താരത്തെ തേടി എത്തിയിട്ടുണ്ടായിരുന്നു.

റെഡ് കാർപെറ്റ് വിത്ത്‌ ആർ ജെ മൈക്ക് എന്ന അഭിമുഖ പരിപാടിയിൽ താരം പങ്കെടുക്കുകയും എപ്പിസോഡ് വൈറൽ ആകുകയും ചെയ്തിരുന്നു . അതിൽ മൈക്ക് ചോദിച്ച ഒരുപാട് ചോദ്യങ്ങൾക്ക് താരം വ്യക്തമായി മറുപടി നൽകിയിരുന്നു. “ഈ സെലിബ്രിറ്റിസിന്റെയും പെൺകുട്ടികളുടേയും വസ്ത്രത്തിലെ ഇറക്കത്തിന്റെ മേൽ വരുന്ന കമന്റുകൾക്ക് കൊടുക്കാൻ ഇഷ്ടപ്പെടുന്ന മറുപടി എന്താണ് എന്ന മൈക്കിന് ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധേയമായത്.

” ചേട്ടൻ മുണ്ട് ഉടുക്കാറുണ്ടോ എന്ന് ഞാൻ ആദ്യം ചോദിക്കും. അതെന്തുകൊണ്ടാണ് എന്ന് ആർ ജെ യുടെ മറു ചോദ്യത്തിനു അല്ല ചേട്ടൻ മുണ്ടു മടക്കി കുത്തുമ്പോൾ പലതും കാണാറുണ്ടല്ലോ. എന്നായിരുന്നു താരം അതിന് മറുപടി നൽകിയത് താരത്തിന് ഈ മറുപടി സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമായിരുന്നു.

Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama

Leave a Reply

Your email address will not be published.

*