ഭർത്താവ് പ്രൊഡ്യൂസർ ആയത് കൊണ്ടാണ് തനിക്ക് ചാൻസ് കിട്ടിയത് എന്ന് വിമർശിക്കുന്നവരോട് തുറന്നടിച്ച് ഷീലു…..

in Special Report

പണമുണ്ടെങ്കിൽ ആർക്കും സിനിമയിൽ കയറാമോ… ശീലുവിന്റെ കൃത്യമായ മറുപടി

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള പ്രമുഖ അഭിനേത്രിയാണ് ശീലു എബ്രഹാം. 2013 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമായത്. മലയാള സിനിമയിലെ അറിയപ്പെടുന്ന സിനിമാ നിർമാതാവ് എബ്രഹാം മാത്യുവാണ് താരത്തിന്റെ ജീവിത പങ്കാളി.

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ആണ് താരം ചലചിത്ര രംഗത്ത് അഭിനയം ആരംഭിച്ചത്. ആടുപുലിയാട്ടം, പുതിയ നിയമം, കനൽ, ഷീ ടാക്സി, മംഗ്ലീഷ്, വീപ്പിംഗ് ബോയ്, പട്ടാഭിരാമൻ,  സോളോ, മരട് 357 തുടങ്ങിയവ താരം അഭിനയിച്ചതിൽ ശ്രദ്ധേയമായ സിനിമകളാണ്. മികച്ച പ്രകടനമാണ് താരം ഓരോ സിനിമകളിലും പ്രകടിപ്പിക്കുന്നത്.

വീപ്പിംഗ് ബോയ്,  ഷീ ടാക്സി, കനൽ,പുള്ളുവൻ മത്തായി,പുതിയ നിയമം, പുത്തൻ പണം, സോളോ, ശുഭരാത്രി, പട്ടാഭിരാമൻ തുടങ്ങി വിജയകരമായ ചിത്രങ്ങളുടെ നിർമ്മാതാവ് എന്ന നിലയിൽ എബ്രഹാം മാത്യു പ്രേക്ഷകർക്ക് സുപരിചിതനാണ്. അതുകൊണ്ടാണ് ഇപ്പോൾ താരത്തിനെതിരെ പ്രേക്ഷകർക്കിടയിൽ വിമർശനം കനക്കുന്നത്.

ഭർത്താവ് സിനിമ നിർമാതാവ് ആയതു കൊണ്ട് മാത്രമാണ് താരത്തിന് സിനിമയിൽ അവസരം ലഭിച്ചത് എന്നാണ് പൊതുവേ പറയപ്പെടുന്നത്.  അതിന് മറുപടിയാണ് താരം ഇപ്പോൾ പറയുന്നത്.
ഭർത്താവ് ഫിലിം പ്രൊഡ്യൂസർ ആയതു കൊണ്ട് താൻ ഒരു കലാകാരി അല്ലാതാകുന്നില്ല എന്നാണ് താരത്തിന്റെ മറുപടി. പണമുള്ളവർക്ക് സിനിമയിൽ കയറി പറ്റാം എന്ന ഊഹവും ശരിയല്ല എന്നും താരം പറഞ്ഞു. അങ്ങിനെ പറയുന്നവർ ഒരുപാടാണ്.

തന്റെ ഭർത്താവ് ഒരു സിനിമ നിർമാതാവ് ആയതു കൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയാണ് ഓരോ കഥാപാത്രങ്ങളെയും തന്നെ ഏൽപ്പിച്ചത് എന്നും തനിക്ക് യോജിച്ചതാണ് എന്ന് തോന്നുന്ന കഥാപാത്രങ്ങൾ മാത്രമാണ് ഞാൻ ഇതുവരെയും ചെയ്തിട്ടുള്ളൂ എന്നുമാണ് ഷീലു പറഞ്ഞത്. അഭിനയിക്കാൻ കഴിവില്ലാത്ത ഒരാൾക്ക് ഭർത്താവ് സിനിമ നിർമാതാവ് ആയതുകൊണ്ട് മാത്രം അവസരം ലഭിക്കില്ല എന്നും താരം പറയുന്നു.

ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ എല്ലാവരും അനുഭവിക്കുന്ന തരത്തിലുള്ള വിമർശനങ്ങൾ ആണ് ഇത് എന്നും താരം പറയുന്നുണ്ട്. സിനിമാ മേഖലയിൽ പച്ച പിടിക്കുന്നവർക്കെതിരെ ഇത്തരം വിമർശനങ്ങൾ ആരോപിക്കുന്നത് ഒരു പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ് എന്നും അത്തരത്തിലുള്ള പ്രശ്നങ്ങളിലൊന്നും കഴമ്പില്ല എന്നുമാണ് താരം പറഞ്ഞതിന്റെ ചുരുക്കം.

Sheelu
Sheelu
Sheelu
Sheelu
Sheelu
Sheelu

Leave a Reply

Your email address will not be published.

*