പട്ടു പാവാടയിൽ സുന്ദരിയായി ഒരു ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട്.. ഇത് വൈറൽ 😍🥰

in Special Report

ഏതൊരു ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉത്സവ ആഘോഷങ്ങളില്‍ തെളിഞ്ഞു കാണും. കേരളത്തിന്റെ ചരിത്ര സാംസ്കാരിക പൈതൃകത്തെ മനസ്സിലാക്കാന്‍ ഈ നാടിന്റെ  ആഘോഷങ്ങൾ മാത്രം മതി. ഓണം കേരളീയര്‍ക്ക് മഹോത്സവമാണ്. എല്ലാവരും കൊണ്ടാടുന്ന ഒരു വലിയ ആഘോഷം.

ചിങ്ങ മാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുന്നതുമാണ്  ഓണാഘോഷം. മലയാളികൾക്ക് ഓണം കൂട്ടായ്മയുടെയും സന്തോഷം പങ്കുവെക്കലിന്റെയും ഉത്സവമാണ്.

കോവിഡും ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കുകയും എല്ലാമായി വലിയ വലിയ ആഘോഷങ്ങൾ എല്ലാം ഓൺലൈനിലേക്ക് ചുരുങ്ങി ഇരിക്കുകയാണ്. പക്ഷേ അതിന്റെ കൂടെ പറയേണ്ടത് ഓൺലൈൻ മീഡിയകളുടെ വളർച്ചയും അതിപ്രസരവും തന്നെയാണ്. ഇപ്പോൾ ആഘോഷങ്ങളെല്ലാം സ്ക്രീനിന്റെ പളപളപ്പിലേക്ക് മാറ്റപ്പെട്ടു.

എന്തൊരു ആഘോഷം വന്നാലും ആദ്യം സോഷ്യൽ മീഡിയയിൽ കാണുന്നത് ഫോട്ടോഷൂട്ടുകൾ ആണ് ആഘോഷങ്ങളോട് ബന്ധപ്പെട്ടതും അല്ലാത്തതും ആയ നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഓണം വന്നതോടെ ഒരുപാട് ഫോട്ടോഷൂട്ടുകൾ പിറവികൊണ്ടു. കയ്യടി നേടുന്നതും വിമർശനങ്ങൾക്ക് നിദാനമാകുന്നതുമായ ഒട്ടനവധി ഫോട്ടോഷൂട്ടുകൾ ഇനിയും കാണാൻ കിടക്കുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് പട്ടുപാവാടയിൽ ഒരു സുന്ദരിയായ മോഡലിന്റെ ഫോട്ടോ ഷൂട്ട് ആണ്. സീതു എന്ന മോഡലാണ് ഫ്രെയിമുകളിൽ തെളിയുന്നത്. അതീവ സുന്ദരിയായി തനിമലയാളി ലുക്കിൽ ആണ് ഫോട്ടോഷൂട്ടുകൾ അവതരിപ്പിച്ചിട്ടുള്ളത്. സംവിധാനം ചെയ്തതിന്റെ മികവ് ഉൾപ്പെടെ പ്രേക്ഷകർ കമന്റുകൾ ആയി രേഖപ്പെടുത്തുന്നുണ്ട്.

ഐശ്വര്യത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായി വീണ്ടുമൊരു പൊന്നോണം വരവായി Wish you happy onam എന്നാണ് മോഡൽ ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങൾ താരം ധരിക്കാൻ ശ്രദ്ധിച്ചു എന്നതും ഒരുപാട് പേർ എടുത്തു പറയുന്ന ഫോട്ടോ ഷൂട്ടിന്റെ നേട്ടമാണ്.

Seethu
Seethu
Seethu
Seethu
Seethu
Seethu
Seethu
Seethu
Seethu
Seethu

Leave a Reply

Your email address will not be published.

*