കവിതകള്‍ തുന്നിയ കസവു കുര്‍ത്ത… സ്വന്തം മണ്ണിന്റെ തനിമ ചേര്‍ത്തു പിടിച്ച് ശ്രദ്ധ നേടി വസ്ത്ര ഡിസൈനുകള്‍…

in Special Report

വ്യത്യസ്ത തേടി നടക്കുന്ന മലയാളികൾക്ക് വേണ്ടി വേദിക കേരള കളക്ഷൻ…

എല്ലാത്തിലും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് കേരളീയർ. അതുകൊണ്ടുതന്നെയാണ് കേരളത്തിന്റെ മഹോത്സവം ആയ ഓണത്തിന് വ്യത്യസ്തമായൊരു ഓണക്കോടി എന്ന ചിന്തയിൽ നിന്ന് വേദിക കേരള കളക്ഷൻ ഓണ കാലത്തേക്ക് വേണ്ടി തയ്യാറാക്കിയ വസ്ത്രങ്ങളിൽ അടിമുടി വ്യത്യസ്തമായ ഡിസൈനുകളും ഫാഷനും കൊണ്ടുവന്നത്.

ഓരോ സമയത്തിനും കാലത്തിനും അനുസരിച്ച് വസ്ത്രങ്ങളിൽ ഫാഷനും ട്രെൻഡും മാറാറുണ്ട് പക്ഷേ ഇതുവരെയും കവിതകൾ തുന്നിപ്പിടിപ്പിച്ച സാഹിത്യവും ഫാഷനും ഊടും പാവും ആയ വസ്ത്രങ്ങൾ മലയാളികളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകില്ല. അങ്ങനെ ഒരു പുതിയ പാതയോരം ആണ് വേദിക കേരള കളക്ഷൻ മലയാളികൾക്ക് മുമ്പിൽ തുറന്നു വെക്കുന്നത്.

കവിത വിടർന്നു നിൽക്കുന്ന വസ്ത്രങ്ങൾ എന്നു പറഞ്ഞാൽ തെറ്റാകില്ല. മഹാകവി വള്ളത്തോളിന്റെ ദേശ സ്നേഹം സ്ഫുരിക്കുന്ന വരികൾ ഭംഗിയായി ഗോൾഡൻ ജെറി എംബ്രോയ്ഡറി ചെയ്ത കസവു കുർത്തയാണ് എല്ലാവരുടെയും കണ്ണിലുടക്കുന്നത്. എല്ലാവർക്കും സുപരിചിതമായ മലയാളത്തിലെ പ്രശസ്ത കവിതകളിലെ കാവ്യശകലങ്ങൾ ആണ് എംബ്രോയ്ഡറികൾക്ക് തീമാകുന്നത്.

‘ഭാരതം എന്നു കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ’ എന്ന വരികളെഴുതിയ കസവുകുർത്ത നടി ശാന്തിപ്രിയ അണിഞ്ഞത് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കസവിൽ തീർത്ത മാൻഡറിൻ കോളറും ത്രീഫോർത്ത് സ്ലീവുമുള്ള ഓഫ് വൈറ്റ് കുർത്ത എത്നിക് ഭംഗിക്കൊപ്പം പ്രൊഫഷണൽ ലുക്ക് കൂടി നൽകിയ ഡ്രസ്സ് ആയിരുന്നു താരം ധരിച്ചത്.

വസ്ത്രങ്ങളെ ഒന്നുകൂടി മോടിപിടിപ്പിക്കാൻ ഏഴു നിറങ്ങളിലെ ബട്ടണുകളും ഉണ്ട്. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമായി കാണുന്ന ആനപ്പട്ടമെന്ന തീമിൽ നിന്നാണ് ഏഴു വ്യത്യസ്ത നിറങ്ങളിലുള്ള ബട്ടണുകൾ നൽകിയതെന്ന് ഡിസൈനറായ മൈത്രി ശ്രീകാന്ത് ആനന്ദ് പറഞ്ഞത്. എല്ലാക്കാലത്തും പ്രസക്തമായ ഫാഷൻ എന്ന ആശയത്തിൽനിന്നാണ് വള്ളത്തോളിന്റെ കവിതയുടെ ആശയമുൾക്കൊണ്ട് വസ്ത്രം ഡിസൈൻ ചെയ്തത് എന്നും അദ്ദേഹം പറയുകയുണ്ടായി.

ഫാഷനിൽ പല പരീക്ഷണങ്ങളും നടത്താൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്ന് മൈത്രി പറയുന്നു. ഒമ്പതു ഭാഷകൾ എഴുതിയ സാരി വേദിക നേരെത്തെ അവതരിപ്പിക്കുകയും കയ്യടി നേടുകയും ചെയ്തിരുന്നു. ഓരോ കാലത്തിനനുസരിച്ചുള്ള വസ്ത്രങ്ങൾ ട്രെൻഡിങ് ആവും എന്ന ചിന്തയിൽ നിന്നാണ് ഓണക്കാലത്ത് ഇത്തരത്തിൽ ഒരു വഴി സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

Santhi

Santhi

Santhi
Santhi

Leave a Reply

Your email address will not be published.

*