ചുംബന സമരം മലയാള സിനിമയിൽ വരെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് : അരുന്ധതി…

in Special Report

ചുംബന സമരം മലയാള സിനിമയിൽ വരെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അരുന്ധതി.

2014 ൽ കേരളമൊട്ടാകെ തരംഗം സൃഷ്ടിച്ച സംഭവമായിരുന്നു ചുംബനസമരം. കിസ്സ് ഓഫ് ലവ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. അതുവരെയുള്ള സമരമുറകളിൽ നിന്ന് വ്യത്യസ്തമായി ആരും പ്രതീക്ഷിക്കാത്ത രൂപത്തിലുള്ള ഒരു സമരമുറ ആയിരുന്നു ചുംബന സമരം. കേരളത്തിൽ മാത്രമല്ല പിന്നീട് ഇന്ത്യയിലൊട്ടാകെ ഈ സമരം തരംഗമായി പ്രചരിച്ചു.

സദാചാര പോലീസിനെതിരെയുള്ള പ്രതിഷേധമായിരുന്നു  ചുംബനസമരം. ക്വിസ് ഓഫ് ലവ് എന്ന ഫേസ്ബുക്ക് പേജിലൂടെ കേരളത്തിലുള്ള യുവാക്കളെ മറൈൻ ഡ്രൈവിലേക്ക് സദാചാര പോലീസിനെതിരെയുള്ള പ്രതിഷേധത്തിന് വേണ്ടി ആഹ്വാനം ചെയ്തുകൊണ്ടാണ്  ആരംഭിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ ഒന്നരലക്ഷത്തോളം ആൾക്കാർ ഈ പേജ് ഫോളോ ചെയ്തു.

ഒരുപാട് യുവാക്കളും യുവതികളും പബ്ലിക്കായി റോഡിൽ കേരളത്തിലെ പല ഭാഗങ്ങളിലായി ചുംബനം നടത്തിക്കൊണ്ട് സദാചാര പോലീസിനെതിരെ ഉള്ള പ്രതിഷേധം അറിയിക്കുകയാണ് ഈ സമരത്തിലൂടെ ചെയ്തത്. സദാചാരപോലീസ് കാട്ടിക്കൂട്ടുന്ന സദാചാര ആക്രമണങ്ങൾക്കെതിരെ ആയിരുന്നു സമരം.

ഈ സമരത്തിലെ നായികയായിരുന്നു അരുന്ധതി ബി. നടിയെന്ന നിലയിലും അവതാരക  എന്ന നിലയിലും അരുന്ധതി അറിയപ്പെടുന്നു. സ്റ്റുഡന്റ് എന്ന നിലയിൽ കൂടുതലും അറിയപ്പെടാൻ ആഗ്രഹിക്കുന്ന അരുന്ധതി ചുംബന സമരത്തിന് നേതൃത്വം നൽകുകയായിരുന്നു. പലപ്രാവശ്യം സദാചാര പോലീസിനെതിരെയുള്ള ശക്തമായ നിലപാട് താരം അറിയിക്കുകയും ചെയ്തിരുന്നു.

താരം ജനകീയകോടതി എന്ന പരിപാടികൾ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. വളരെ പക്വതയാർന്ന സംഭാഷണം ആണ് താരം നടത്തിയിരിക്കുന്നത്. ഓരോരുത്തർക്കും അവരുടേതായ നിലപാട് ഉണ്ടെന്നും അവർക്ക് അവരുടേതായ വ്യക്തിസ്വാതന്ത്ര്യം ഉണ്ട് എന്നും താരം പറയുന്നുണ്ട്.

“ചുംബന സമരം മൂലം പുരുഷ മേധാവിത്വത്തിനെതിരെ നിങ്ങൾക്ക് എന്തെങ്കിലും ഒരു റിസൾട്ട്‌ കിട്ടിയിട്ടുണ്ടോ” എന്ന കമൽ പാഷ താരത്തോട് ചോദിക്കുന്നുണ്ട്.
അതിന് താരം നൽകിയ മറുപടിയാണ് വിഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

” നമ്മൾ സിനിമ അടക്കം ഏത് മാധ്യമങ്ങൾ എടുത്തു നോക്കിയാലും ആ വ്യത്യാസം വന്നിട്ടുണ്ട്. ഏത് ടൈപ്പ് ചേട്ടൻ ആണെങ്കിലും, മര്യാദയ്ക്ക് സംസാരിക്കണം എന്ന വാചകം 2014 ന് മുമ്പ് മലയാള സിനിമയിൽ പ്രതീക്ഷിക്കാൻ കഴിയുന്ന ഒന്നേ അല്ല. അപ്പോൾ വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കുക സ്ത്രീകളുടെ ചോയ്സ് ബഹുമാനിക്കുക എന്ന് പറയാനും ആ സമരത്തിന് സാധിച്ചിട്ടുണ്ട്.
എന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published.

*