പൂക്കളം ബ്ലൗസിലാക്കിയാലോ 🥰 പൂക്കളം ഡ്രസ്സ്‌ അണിഞ് പ്രിയ വാര്യരുടെ ഓണം ഫോട്ടോഷൂട്ട് 🔥 പൊളി

in Special Report

കിടിലൻ ഓണം ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ഓണക്കാല ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർ മുതൽ സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം കരസ്ഥമാക്കിയ പല മോഡൽസും ഓണം ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

പല ഫോട്ടോകളും വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഓണം ഫോട്ടോ ഷൂട്ട് പുതിയ ട്രെൻഡിംഗ് അനുസരിച്ചാണ് ഇപ്പോൾ പുറത്തു വരാറുള്ളത്. സാരിയിൽ ബോൾഡ് ലുക്കിലാണ് പല ഫോട്ടോഷൂട്ടുകളും പല മോഡൽസും ഓണം ഫോട്ടോ ഷൂട്ട് എന്ന ലേബലിൽ ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. ഒരുപാട് ഫോട്ടോഷൂട്ടുകൾ വൈറലായി കഴിഞ്ഞു എന്ന് വേണം പറയാൻ.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മലയാളത്തിന്റെ പ്രിയ താരം പ്രിയ വാര്യറിന്റെ പുത്തൻ ഓണം ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. ശാലീന സുന്ദരിയായി പൂക്കളുള്ള ബ്ലൗസും ധരിച്ചു, ഓണം ആഘോഷത്തെ വിളിച്ചോതുന്ന രീതിയിൽ സുന്ദരിയായി ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടി രിക്കുകയാണ് പ്രിയ വാരിയർ. ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

പ്രശസ്ത ഫോട്ടോഗ്രാഫർ ജീസ് ജോൺ ആണ് പ്രിയതാരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഇതിനുമുമ്പും പ്രിയയുടെ പല ഫോട്ടോ ഷൂട്ട് കളും എടുത്ത വ്യക്തിയാണ് ജീസ് ജോൺ. ഇരുവരും അവരുടെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ്. 7 മില്യനിൽ കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന പ്രിയയുടെ ഫോട്ടോകൾ തരംഗമായിരിക്കുകയാണ്.

കണ്ണിറുക്കി കാണിച്ചുകൊണ്ട് ഇന്ത്യൻ സിനിമാ പ്രേമികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് പ്രിയ വാരിയർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലെ ഒരു ഗാനത്തിൽ കണ്ണിറുക്കി കാണിച്ചുകൊണ്ട് പ്രിയ ഇന്ത്യൻ സിനിമയിൽ തന്നെ ഒരു സെൻസേഷനൽ താരമായി മാറുകയായിരുന്നു. പിന്നീട് സോഷ്യൽമീഡിയയിലൂടെ പെട്ടെന്ന് തന്നെ സെലബ്രിറ്റി പട്ടം കരസ്ഥമാക്കുകയും ചെയ്തു.

മലയാളത്തിനു പുറമെ തെലുങ്ക് ഹിന്ദി കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് പ്രിയ. ചെക്ക് എന്ന സിനിമയിലൂടെയാണ് താരം തെലുങ്കിൽ അരങ്ങേറിയത്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെ താരം ബോളിവുഡിലും വിഷ്ണുപ്രിയ എന്ന സിനിമയിലൂടെ കന്നടയിലും അരങ്ങേറാൻ പോവുകയാണ്. ഇതിനകം ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya

Leave a Reply

Your email address will not be published.

*