എനിക്കൊരു പാവം കുട്ടിയുടെ ഇമേജാണ് ഉള്ളത്, എന്നാൽ ഞാൻ അത്ര പാവം ഒന്നുമല്ല… കാവ്യ മാധവന്റെ അഭിമുഖം ശ്രദ്ധ നേടുന്നു…

in Special Report

ബാല താരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് നായികാ സ്ഥാനത്ത് തിളങ്ങി നിന്ന ഒരുപാട് നടിമാരുണ്ട് മലയാള സിനിമക്ക്. മലയാള സിനിമക്ക് എവിടെയും അഭിമാനത്തോടെ പറയാൻ കഴിയുന്ന തരത്തിൽ അഭിനയ മികവ് പ്രകടിപ്പിച്ചവരും ആക്കൂട്ടത്തിലുണ്ട്. ബാലതാരമായി എത്തി പ്രേക്ഷരുടെ പ്രിയതാരമായി മാറിയ നടിയാണ് കാവ്യാമാധവൻ.

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും താരം അഭിനയിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് താരം ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് താരത്തിന് മലയാള സിനിമയിൽ തിളങ്ങി നിൽക്കാൻ സാധിച്ചു.

സിനിമയിൽ സജീവമാകുന്ന സമയത്ത് താരത്തിന്റെ വിവാഹം കഴിയുകയും ആദ്യം വിവാഹം വിവാഹ മോചനത്തിൽ കലാശിക്കുകയും ചെയ്തു. പിന്നീട് മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപുമായാണ് താരത്തിന്റെ വിവാഹം നടന്നത്. ഇപ്പോൾ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. ഒരുപാട് വിവാദങ്ങൾ രണ്ടാം വിവാഹത്തെ തുടർന്ന് ഉണ്ടായെങ്കിലും മകളുടെ കൂടെ ഇപ്പോൾ ഇരുവരും സന്തോഷത്തിലാണ്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവമല്ല എങ്കിലും പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം അഭിനയ ജീവിതത്തിൽ നിന്ന് അല്പം വിട്ടു നിൽക്കുകയാണെങ്കിലും സജീവമായ വലിയ ആരാധകവൃന്ദം താരത്തിനുണ്ട് എന്നതിന് തെളിവ് തന്നെയാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

ഞാൻ ചെറുപ്പം മുതലേ അച്ഛനെയും അമ്മയെയും ഡിപ്പന്റ ചെയ്താണ് ജീവിക്കുന്നത് എന്നു പറഞ്ഞാണ് താരം തുടങ്ങിയത്. എന്നെ അങ്ങനെ തനിച്ചെവിടെയും അവർ വിടാറില്ലായിരുന്നു എന്നും പറഞ്ഞതിന്റെ കൂടെ എനിക്ക് പൊതുവെ ഒരു പാവം പെണ്‍കുട്ടി ഇമേജാണുള്ളത്. എന്നാല്‍ താന്‍ അങ്ങനെ പാവത്താനൊന്നുമല്ലെന്നായിരുന്നു എന്നും താരം പറഞ്ഞു.

ഞാനെത്ര മാത്രം ബോള്‍ഡാണ് എന്നൊന്നും അറിയില്ല എന്നും എന്നാല്‍ പല കാര്യങ്ങള്‍ക്കും വ്യക്തതയുണ്ട് എന്നും കാര്യങ്ങളെക്കുറിച്ച് അറിയാം എന്നും താരം പറഞ്ഞു. മുടി പോയത് വലിയ സങ്കടമാണ് എന്നാൽ ഫാഷനില്‍ കോണ്‍ഷ്യസാണെന്നൊന്നും പറയാനാവില്ല എന്നും എനിക്ക് ചേരുന്ന മാറ്റങ്ങളേ വരുത്താറുള്ളൂ എന്നും താരം പറയുന്നു.

മുടി പോയത് എനിക്കൊരു വലിയ വിഷമമാണ് എന്നും മുടി പോയതോടെ ഇഷ്ടം പോയി, ഐശ്വര്യം പോയി എന്നൊക്കെയാണ് അമ്മമാര്‍ പറയാറുള്ളത് എന്നും വേണമെന്ന് വെച്ച് കട്ട്‌ ചെയ്തതല്ല, പോയപ്പോള്‍ അത് ഭംഗിയാക്കാനായി വെട്ടിയതാണ് എന്നും താരം കൂട്ടിച്ചേർത്തു. ചെറിയ പുഞ്ചിരിയോടെയാണ് ഇതെല്ലാം താരം പറയുന്നത്. ട്രെന്‍ഡിയാവാനൊന്നും എനിക്ക് പറ്റാറില്ല എന്നും താരം പറഞ്ഞു.

ഒരുപാട് നാളത്തെ ആഗ്രഹത്തിനൊടുവിൽ ആണ് ഡ്രൈവിംഗ് ഞാൻ പഠിച്ചത്. എന്നാൽ അച്ഛനും അമ്മയ്ക്കും വളരെ പേടിയാണ് എന്നും അവർ എന്റെ കാറിൽ കയറുകയേ ഇല്ല എന്നുമാണ് താരം പറയുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഞാന്‍ വണ്ടിയെടുക്കാമെന്ന് പറയുമ്പോള്‍ അല്ല അതത്ര അത്യാവശ്യമില്ലെന്നാണ് അവരുടെ മറുപടി. നാളയെയാലും മതിയെന്നായിരിക്കും അവരുടെ മറുപടി എന്നും താരം ചിരിച്ചു കൊണ്ട് പറഞ്ഞു.

Kavya
Kavya

Leave a Reply

Your email address will not be published.

*