നടി ഗോപികയുടെ യഥാര്‍ഥ പേര് അറിയാമോ? ; കൊതിച്ചത് എയർ ഹോസ്റ്റസാവാൻ ആയത് സിനിമ നടിയും; ഗോപികയുടെ ജീവിതത്തിൽ സംഭവിച്ചത് ഇതാണ്..!!

in Special Report

ചുരുങ്ങിയ കാലംകൊണ്ട് മലയാളസിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് ഗോപിക. ഒരു സമയത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു താരം. നാടൻ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ താരത്തിന്റെ കഴിവ് അപാരമായിരുന്നു. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങുകയാണ്. സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും താരം സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്നു. മലയാളത്തിൽ താരം സജീവമായിരുന്നെങ്കിലും കന്നട തമിഴ് തെലുങ്ക് എന്നീ സൗത്തിന്ത്യൻ ഭാഷകളിൽ അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഗോപിക എന്ന് സിനിമാലോകത്ത് അറിയുന്നുണ്ടെങ്കിലും താരത്തിന്റെ യഥാർത്ഥ പേര് ഗേളി ആന്റോ എന്നാണ്. സിനിമയിൽ വന്നതിനു ശേഷമാണ് താരം ഈ പേര് സ്വീകരിച്ചത്. 2003 മുതൽ 2009 വരെ താരം മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്നു. പിന്നീട് ഇടവേളക്കുശേഷം 2013 ൽ താരം സിനിമയിലേക്ക് കടന്നു വന്നു. പക്ഷെ രണ്ടാംവരവിൽ ഒരൊറ്റ സിനിമ മാത്രമേ താരം ചെയ്തിട്ടുള്ളൂ.

2008 ൽ അജിലേഷ് ചാക്കോ എന്നയാളെ വിവാഹം കഴിച്ചതിനു ശേഷമാണ് താരം സിനിമയിൽ നിന്ന് വിട്ടു നിന്നത്. സിറിയൻ ക്രിസ്ത്യൻ ഫാമിലിയിൽ ആണ് താരത്തിന്റെ ജനനം. പഠനസമയത്ത് ക്ലാസിക് ഡാൻസ് താരം പഠിച്ചിരുന്നു. മിസ് തൃശ്ശൂർ സൗന്ദര്യമത്സരം ആണ് താരത്തിന്റെ കരിയർ മാറ്റിമറിച്ചത്. ഈ മത്സരത്തിൽ വിജയി ആകാൻ സാധിച്ചില്ലെങ്കിലും താരത്തിന് സിനിമാജീവിതത്തിന് വഴിയൊരുക്കാൻ ഈ മത്സരത്തിന് സാധിച്ചു.

എയർ ഹോസ്റ്റസ് ആകാനായിരുന്നു താരത്തിന്റെ ആഗ്രഹം. പക്ഷേ പിന്നീട് കരിയർ അഭിനയം ആയി മാറുകയുണ്ടായി. തുളസീദാസ് സംവിധാനം ചെയ്ത ജയസൂര്യ വിനീത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ‘പ്രണയമണിത്തൂവൽ’ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമ അത്ര വിജയം കണ്ടില്ലെങ്കിലും, തന്റെ രണ്ടാമത്തെ സിനിമയായ ഫോർ ദി പീപ്പിൾ വൻ വിജയമായിരുന്നു.

ലജ്ജാവതി എന്ന ഗാനം തന്നെ മതി ഈ സിനിമയുടെ റേഞ്ച് മനസ്സിലാക്കാൻ. പിന്നീട് ഈ സിനിമ പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. ഫോർ സ്റ്റുഡൻസ് എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. യുവ സേന എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറി. ഇത് രണ്ടും ഫോർ ദി പീപ്പിൾ എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു. വേഷം, ഓട്ടോഗ്രാഫ്, ചാന്തുപൊട്ട്, കീർത്തിചക്ര, ട്വന്റി20, വെറുതെ അല്ല ഭാര്യ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. 2013 ൽ പുറത്തിറങ്ങിയ ഭാര്യ അത്ര പോര എന്ന സിനിമയിലാണ് താരം അവസാനമായി വേഷമണിഞ്ഞത്.

Gopika
Gopika
Gopika

Leave a Reply

Your email address will not be published.

*