രണ്ടാഴ്ചയ്ക്ക് മുമ്പ് ഉമ്മ… ഇപ്പോൾ ഉപ്പയും… പ്രാർത്ഥനകൾ ഫലിക്കാത്ത സങ്കടത്തിൽ കണ്ണീരു വറ്റാതെ നഷ്വ…..

in Special Report

സീരിയൽ മേഖലയിലും സിനിമാ മേഖലയിലും പ്രേക്ഷകർക്ക് പ്രിയങ്കരമായ ഹൃദയത്തോട് ചേർത്തു നിർത്തുന്ന ഒരുപാട് വ്യക്തികൾ ഉണ്ടാകാറുണ്ട്. കഴിവിന്റെ കൂടെ നിഷ്കളങ്കതയും എല്ലാവരും ഇഷ്ടപ്പെടുന്ന തരത്തിലുള്ള പെരുമാറ്റങ്ങളും ആകുമ്പോൾ പ്രേക്ഷകർക്ക് സ്വന്തം കുടുംബത്തിലെ ഒരു അംഗം പോലെ ചില അഭിനേതാക്കളോട് ഇഷ്ടം തോന്നാറുണ്ട്.

അങ്ങനെ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗത്തെ പോലെ സ്നേഹം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു നൗഷാദ്. കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ഷെഫ് എന്ന പരിപാടിയുടെ അവതാരകനായി എത്തിയതു മുതൽ ഇദ്ദേഹത്തോട് ഉള്ള സ്നേഹം പ്രേക്ഷകരിൽ ഉയർന്നു കൊണ്ടിരുന്നു. കൈരളി ടിവിയിലെ ഈ പരിപാടി മുതൽ മറ്റനേകം സ്ക്രീനിൽ അദ്ദേഹത്തെ പ്രേക്ഷകർക്ക് കാണാനായി.

കാറ്ററിങ് സർവീസ് നടത്തിയിരുന്ന പിതാവായിരുന്നു പാചക കലയിലെ ആദ്യത്തെ ഉസ്താദ്. പിതാവിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പാചകത്തോടുള്ള പ്രിയം പ്രൊഫഷണൽ ആക്കിയ നൗഷാദ് ഹോട്ടൽ മാനേജ്മെന്റ് പഠിക്കുകയും അതിനുശേഷം പാചക മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്തത്.

സിനിമാ മേഖലയിലും സീരിയൽ മേഖലകളിലും ടെലിവിഷൻ രംഗങ്ങളിലും എല്ലാം നൗഷാദ് സജീവമായിരുന്നു. സംവിധായകൻ ബ്ലസിയുമായി അടുത്ത പരിചയമുണ്ടായിരുന്ന നൗഷാദ് പല സിനിമകളുടെയും സംവിധായക മേഖലയും നിർമ്മാണ മേഖലയിലും ഏർപ്പെട്ടിരുന്നു. കാഴ്ച എന്ന സിനിമയുടെ സഹസംവിധായകനായി നൗഷാദ് ഉണ്ടായിരുന്നു.

ചട്ടമ്പിനാട്, സ്പാനിഷ് മസാല എന്നീ സിനിമകളുടെ കാര്യത്തിൽ നിർമാതാവായിട്ടാണ് നൗഷാദ് പ്രത്യക്ഷപ്പെട്ടത്. ചുരുക്കിപ്പറഞ്ഞാൽ കൈവെച്ച മേഖലകളിലെല്ലാം വിജയമായിരുന്നു നൗഷാദിന് ലഭിച്ചത്. വളരെ സൗമ്യവും ശാന്തശീലനുമായ ഇദ്ദേഹത്തിന് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. നൗഷാദിന്റെ കുടുംബത്തെയും പ്രേക്ഷകർക്ക് അടുത്ത് പരിചയമുണ്ടായിരുന്നു.

സുഹൃത്തുക്കളെയും പ്രേക്ഷകരെയും ആരാധകരേയും എല്ലാം കണ്ണീരിലാഴ്ത്തി രണ്ടാഴ്ച മുമ്പാണ് ജീവിതസഖി നൗഷാദിനെ വിട്ടുപിരിഞ്ഞത് ആകസ്മികമായി സംഭവിച്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു നൗഷാദിന്റെ ഭാര്യ മരണപ്പെട്ടത്. നൗഷാദിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു ആഘാതം തന്നെയായിരുന്നു മാനസികമായി നൗഷാദ് വളരെയധികം തകർന്ന ഒരു അവസ്ഥയായി.

നൗഷാദിനും ഭാര്യക്കും ഉണ്ടായിരുന്നത് ഏകമകൾ 13 വയസ്സുള്ള നഷ് വ ആണ്. ഉമ്മയുടെ മരണത്തിനു ശേഷം ഉപ്പ യെങ്കിലും സാധാരണ ഗതിയിലേക്ക് തിരിച്ചു കിട്ടാൻ വേണ്ടി ഈ കുഞ്ഞു മനസ്സ് വല്ലാതെ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു.
ഷീബ എന്നായിരുന്നു ഭാര്യയുടെ പേരു. എന്നാൽ ഇപ്പോൾ പ്രതീക്ഷകളെല്ലാം ആസ്ഥാനത്ത് ആയിരിക്കുകയാണ്.

ഉപ്പയും ആ മകളെ വിട്ടുപോയി എന്ന വാർത്തയാണ് ഇപ്പോൾ പ്രേക്ഷകർക്ക് കേൾക്കാൻ കഴിയുന്നത്. തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. കണ്ടീഷൻ ക്രിട്ടിക്കൽ ആണ് എന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇപ്പോൾ നൗഷാദിന്റെ മരണം സ്ഥിരീകരിച്ചു എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.

Noushad

Leave a Reply

Your email address will not be published.

*