
മലയാള ചലച്ചിത്ര മേഖലകളിൽ ഒട്ടനവധി സിനിമകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലെന. മലയാളത്തിൽ ഒട്ടുമിക്ക എല്ലാ സ്ത്രീ കഥാപാത്രങ്ങളും ഇതിനോടകം താരം ചെയ്തു കഴിഞ്ഞു. വർഷങ്ങളോളമായി മലയാള സിനിമയിലെ സജീവ സാനിധ്യമായി നിലനിൽക്കുന്ന അഭിനേത്രിയാണ് താരം. 1996 മുതലാണ് താരം ഈ മേഖലയിൽ സജീവമാകുന്നത്.

ചെയ്തുവെച്ച ഓരോ കഥാപാത്രങ്ങളുടെ മേന്മ കൊണ്ടുതന്നെ ഇപ്പോഴും പ്രേക്ഷകമനസ്സുകളിൽ സ്ഥിര സാന്നിധ്യം ആണ് താരം.1998 ൽ ജയറാം നായകനായി പുറത്തിറങ്ങിയ സ്നേഹം എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. മികച്ച അഭിനയത്തോടൊപ്പം കിടപിടിക്കുന്ന സൗന്ദര്യവും ഉണ്ടായതുകൊണ്ട് തന്നെ ചലച്ചിത്രമേഖലയിൽ വർഷങ്ങളോളമായി താരം നിലനിൽക്കുകയാണ്.

വേഷങ്ങളുടെ മികവുകൊണ്ട് ഒരുപാട് അവാർഡുകളും താരത്തിനെ തേടിയെത്തിയിട്ടുണ്ട്. 2013 ൽ പുറത്തിറങ്ങിയ കന്യക ടാക്കീസ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് താരത്തിനു ലഭിച്ചു. സ്പിരിറ്റ് എന്ന സിനിമയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ഫിലിം അവാർഡ് ഫോർ ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് എന്ന അവാർഡും താരത്തിനായിരുന്നു.

ഒട്ടുമിക്ക എല്ലാ സ്ത്രീ റോളുകളും ചെയ്തു ഫലിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് വ്യത്യസ്തമായ വേഷങ്ങളിലൂടെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും താരത്തിന് കഴിഞ്ഞു എന്നും പറയേണ്ടതു തന്നെയാണ്. താരം മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നടൻമാരോടൊപ്പവും അഭിനയിക്കുകയും ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

സിനിമക്ക് മുമ്പേ സീരിയൽ മേഖലയിലെ പ്രേക്ഷകരെ താരം കയ്യിൽ എടുത്തിട്ടുണ്ട് .
സിനിമയിൽ സജീവമാകുന്നതിന് മുമ്പ് പല സീരിയലുകളിലെ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങിനെ ടെലിവിഷൻ രംഗത്തും താരം സജീവമാണ്. ഓമനത്തിങ്കൽ പക്ഷി, ഓഹരി, മലയോഗം തുടങ്ങിയവ ആണ് താരത്തിന്റെ പ്രധാനപെട്ട സീരിയലുകൾ.

സിനിമാ മേഖലയിൽ സജീവമായി നിലനിൽക്കുന്നതു പോലെതന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. താരം സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്. എപ്പോഴും താരം പങ്കുവെക്കുന്ന പോസ്റ്റുകൾ വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് താരം പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മുമ്പത്തെതിനെ എല്ലാം വെല്ലുന്ന തരത്തിലുള്ള സൗന്ദര്യം ഫോട്ടോകളിൽ കാണാൻ കഴിയുന്നുണ്ട് എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.









