വെറൈറ്റി സെൽഫി ആണല്ലോ?! എജ്ജാതി ഫിറ്റ്നസ്.. ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം പൂജ ഹെഗ്‌ഡെ…

in Special Report

കിടിലൻ സെൽഫി ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു പ്രിയതാരം.

ഇന്ത്യൻ സിനിമയിലെ സെൻസേഷണൽ താരമാണ് പൂജ ഹെഗ്‌ഡെ. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. ഒരുപാട് പ്രമുഖ നടന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ ഈ ചുരുങ്ങിയ കാലം കൊണ്ട് താരത്തിനു സാധിച്ചിട്ടുണ്ട്.

നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയിലെ ഉടുപ്പിയിൽ ആണ് താരത്തിന്റെ ജനനം. കന്നട ഇംഗ്ലീഷ് ഹിന്ദി തമിഴ് തുളു എന്നീ ഭാഷകൾ വളരെ അനായാസമായി കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുന്നുണ്ട്. ഒരുപാട് ഡാൻസ് ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും താരം നിരന്തരമായി പങ്കെടുക്കാറുണ്ട്. മോഡൽ രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 15 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വെറൈറ്റി സെൽഫി യാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവച്ചിരിക്കുന്നത്. വർക്കൗട്ട് കഴിഞ്ഞ് നിൽക്കുന്ന പോലെയുള്ള സെൽഫി ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സെക്കൻഡ് റണ്ണറപ്പ് ആണ് താരം. 2012 ൽ മിസ്കിൻ സംവിധാനം ചെയ്ത് ജീവ പ്രധാനവേഷത്തിലെത്തിയ മുഖംമൂടി എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2014 ൽ ഒക്ക ലൈല കോസം എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. മോഹൻജദാരോ എന്ന സിനിമയിലൂടെ 2016 ൽ താരം ബോളിവുഡിലും അരങ്ങേറി.

മലയാളികൾ ദത്തുപുത്രനായി കണക്കാക്കുന്ന പ്രിയതാരം അല്ലുഅർജുൻ നോടൊപ്പം രണ്ടു സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്.

Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja

Leave a Reply

Your email address will not be published.

*