
കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

മലയാള സിനിമാരംഗത്ത് ടെലിവിഷൻ രംഗത്ത് ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിലപാട് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നു പറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം.

താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത് ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ്. ഒരുപാട് പരിപാടികൾ ആങ്കർ ചെയ്തുകൊണ്ട് താരം തിളങ്ങിയിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരിപാടിയിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെട്ടത്.

സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതി സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. സാരിയിൽ ശാലീനസുന്ദരി ആയും ബോൾഡ് വേഷങ്ങളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം ഫോട്ടോക്ക് നൽകിയ ക്യാപ്ഷൻ ആണ് കൂടുതലും വൈറലായിരിക്കുന്നത്.

താരത്തിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്. Do not bother just to be better than your contemporaries . Try to be better than yourself. “Once we accept our limits, we go beyond them.” “No matter who you are, no matter what you did, no matter where you’ve come from, you can always change, become a better version of yourself.” Be yourself love yourself No one can play your role better than you.

ഒരു വിഷയത്തിലും സങ്കടപ്പെടരുത്. നിങ്ങളെ കൂടെയുള്ളവരെകാൾ നല്ലത് ആകാൻ ശ്രമിക്കുക. നിങ്ങൾ ഇപ്പോൾ ഉള്ളതിനേക്കാൾ മെച്ചപ്പെടാൻ ശ്രമിക്കുക. ഞങ്ങളുടെ പരിധികളെ നാം തിരിച്ചറിഞ്ഞാൽ, അതിനെക്കാളും നല്ല വശങ്ങൾ വീണ്ടും കണ്ടെത്തുക.

നിങ്ങൾ എന്താണെന്നുള്ളതും, മുമ്പ് നിങ്ങൾ എന്തു ചെയ്തതെന്നും, നിങ്ങൾ എവിടെനിന്നു വന്നു എന്നുള്ളതും ഒരു വിഷയമല്ല. നിങ്ങൾക്ക് ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നു കൊണ്ടേയിരിക്കാം. നിങ്ങൾ നിങ്ങളെത്തന്നെ മികച്ചതാക്കാൻ ശ്രമിക്കുക. നിങ്ങൾ നിങ്ങളെ സ്നേഹിക്കുക. നിങ്ങളുടെ റോൾ നിങ്ങളെക്കാൾ നന്നായി ചെയ്യാൻ മറ്റൊരാൾക്ക് കഴിയില്ല. എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിലാണ് താരം ജനിച്ചത്. അച്ഛൻ ഡയറക്ടറും അമ്മ നടിയും ആണ്. നടി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് താരം. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. കലികാലം, എം എൽ എ മണിയും പത്താം ക്ലാസ് ഗുസ്തിയും തുടങ്ങിയ സിനിമകളിൽ താരം വേഷമിട്ടു. പട്ടുസാരി എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം ഇന്ന് കാണുന്ന രീതിയിലുള്ള പ്രശസ്തിയിലേക്കുയർന്നത്.









