വസ്ത്രം ധരിക്കുന്നത് ഒരു കലയാണ് : കിടിലൻ ഫോട്ടോ പങ്കുവെച്ച് പ്രിയതാരം ശ്രദ്ദ ദാസ്‌….

in Special Report

ഇൻസ്റ്റാഗ്രാമിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ശ്രദ്ധ ദാസ്.

2012 ൽ പുറത്തിറങ്ങിയ മലയാള സിനിമയായ ഡ്രാക്കുള യിൽ താര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ശ്രദ്ധ ദാസ്. അതുകൊണ്ടുതന്നെ മലയാളികൾക്കും താരം ഏരെ പ്രിയങ്കരിയാണ്. നടി മോഡൽ ഗായിക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ശ്രദ്ധ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാളം കന്നട തെലുങ്ക് ഹിന്ദി ബംഗാളി എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2008 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. പഠന സമയത്ത് തന്നെ അഭിനയത്തോടെ താല്പര്യം പ്രകടിപ്പിച്ച താരം പെട്ടെന്ന് തന്നെ സിനിമയിലേക്ക് കടന്നു വരികയായിരുന്നു. ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 22 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കാറുള്ളത്.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
“The joy of dressing is an art” വസ്ത്രം ധരിക്കുന്നത് ഒരു കലയാണ് എന്ന പ്രശസ്ത ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ‘ജോൺ ഗള്ളിയാണോ’ യുടെ വാക്കുകളാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

2008 ൽ പുറത്തിറങ്ങിയ സിദു ഫ്രം സിക്കകുളം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2009 ൽ അല്ലുഅർജുൻ നായകനായി പുറത്തിറങ്ങിയ ആര്യ 2 ഉൾപ്പെടെ അഞ്ചോളം തെലുങ്ക് സിനിമകളിൽ താരം അഭിനയിച്ചു. 2010 ലാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ലാഹോർ ആണ് താരത്തിന്റെ ആദ്യ ഹിന്ദി സിനിമ.

2012 ൽ പുറത്തിറങ്ങിയ ഹോസ പ്രേമ പുരാണ എന്ന സിനിമയിലൂടെ താരം കന്നടയിൽ അരങ്ങേറി. ദ റോയൽ ബംഗാൾ ആണ് താരം അഭിനയിച്ച ആദ്യ ബംഗാളി സിനിമ. ഡ്രാക്കുള 2012 എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത്. ഇംഗ്ലീഷ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം നിരന്തരമായി പങ്കെടുക്കാറുണ്ട്.

Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha

Leave a Reply

Your email address will not be published.

*