കിടിലൻ വേഷത്തിൽ ഞെട്ടിച്ച് ദിയ കൃഷ്ണ.🔥😍 ഫോട്ടോകൾ ഒരേ പൊളി…

in Special Report

സ്റ്റൈലിഷ് ഫോട്ടോകൾ പങ്ക് വെച്ച് പ്രിയ താരം.

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിൽ തന്റേതായ ഇടം കണ്ടെത്തിയ സ്റ്റാർ ആണ് ദിയ കൃഷ്ണ. അഭിനയ മേഖലയിൽ ഒരുപാട് വർഷങ്ങളായി തിളങ്ങിനിൽക്കുന്ന അച്ഛനും അഭിനയിച്ച വേഷങ്ങളിലൂടെ ഒരുപാട് വലിയ ആരാധക വൃന്ദത്തെ നേടിയ  സഹോദരിമാരും യൂട്യൂബിലൂടെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് താരമായ അമ്മയും.  ഇതെല്ലാം ചേർന്നതാണ് ദിയ കൃഷ്ണയുടെ കുടുംബം.

ടിക്ടോക് ഇന്ത്യയൊട്ടാകെ നിരോധിക്കുന്നത് വരെ  ദിയ സ്ഥിര സാന്നിധ്യമായിരുന്നു. പിന്നീട് ഇൻസ്റ്റാഗ്രാമിലേക്കും യൂട്യൂബിലേക്കും തന്റെ കഴിവുകളെ ദിയ കൃഷ്ണ പറിച്ചു നടുകയായിരുന്നു. ഇതിനോടകം തന്നെ ദിയ കൃഷ്ണ അഭിനയം ഡാൻസ് എന്നിങ്ങനെ വിവിധ മേഖലകളിൽ  കഴിവ് തെളിയിച്ച് കഴിഞ്ഞു. ഒട്ടേറെ ഫോളോവേഴ്‌സും സബ്സ്ക്രൈബേഴ്‌സുമായി ദിയ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിലനിർത്തി ക്കൊണ്ടു പോകുന്നുണ്ട്.

ഓസി എന്ന ഓമനപ്പേരിൽ വിളിക്കുന്ന ദിയ ആ പേരിൽ പുതിയ സംരംഭം ആരംഭിച്ചു കഴിഞ്ഞു. ദിയ ഇനി ബിസിനസ് വുമണിന്റെ തിരക്കുകളിലേക്കാണ് എന്നും വാർത്തകൾ വന്നിരുന്നു. ആ സമയത്ത് ദിയയുടെ പോസ്റ്റുകൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ആ ബിസിനസിനെ കുറിച്ചുള്ള ഏകദേശ സൂചനകൾ ലഭിക്കുകയും ചെയ്തിരുന്നു. Oh By Ozy എന്ന പേരിലാണ് ദിയ തന്റെ പുതിയ സംരംഭം ആരംഭിച്ചിട്ടുള്ളത്.

തന്റെ വസ്ത്രത്തിലും മേക്കപ്പിലും ആഭരണങ്ങളിലുമെല്ലാം ദിയക്ക് പ്രത്യേക ശ്രദ്ധയുള്ളത് പ്രേക്ഷകർക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതേ മേഖലയിൽ തന്നെ ഒരു ബിസിനസും കൂടെ താരം അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്ക് ഇഷ്ടം ഇരട്ടിയായി.  വസ്ത്രാഭരണങ്ങളാണ് ദിയ ബിസിനസ്സിൽ ഒരുക്കിയിട്ടുള്ളത്. മികച്ച ആഭരണങ്ങളുടെ കലവറ  ഓണം കഴിഞ്ഞതും ആരംഭം കുറിച്ചിരിക്കുന്നു.

ദിയയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിന് 928K ഫോളോവേർസുണ്ട്.  തമാശയും ബ്രാൻഡ് പ്രൊമോഷനും ദിവസേനയുള്ള രസകരമായ കാര്യങ്ങളുടെ വീഡിയോകളും ദിയ പോസ്റ്റ് ചെയ്യാറുണ്ട്. ദിയയുടെ മാലിദ്വീപ് സന്ദർശനത്തിന്റെ ഭാഗമായുള്ള ബീച്ച് ചിത്രങ്ങളും അടുത്തിടെ തരംഗമായിരുന്നു. സ്റ്റൈലിഷ് ലുക്കിലുള്ള ഒട്ടേറെ ചിത്രങ്ങളാണ്  ഇൻസ്റ്റാഗ്രാമിൽ തരംഗമായത്.

ഇപ്പോൾ താരത്തിന്റെതായി പുറത്തു വരുന്ന പുതിയ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുള്ളത്. സ്റ്റൈലിഷ് ഗൗൺ ആണ് വേഷം. ക്യൂട്ട് ലുക്കിൽ പുറത്തുവന്ന താരത്തിന്റെ ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തരംഗം സൃഷ്ടിച്ചിട്ടുണ്ട്. പതിവിൽ കൂടുതൽ സുന്ദരിയായി താരത്തെ കാണുന്നു എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

Diya
Diya
Diya
Diya
Diya
Diya
Diya
Diya
Diya

Leave a Reply

Your email address will not be published.

*