കാണാന്‍ ട്രാന്‍സ് ജന്‍ഡറിനെ പോലെയുണ്ട്… ഫോട്ടോകൾക്ക് താഴെ അശ്ലീല കമന്റുകൾ… ചുട്ട മറുപടി നല്‍കി റിമയും…

in Special Report

ഒരുപാട് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് റിമ കല്ലിങ്കൽ. അഭിനയ മികവ് കൊണ്ട് തന്നെയാണ് താരം ഓരോ ചിത്രങ്ങളിലൂടെയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുന്നത്. അഭിനയ മികവിനൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ നിരവധി ആരാധകരും താരത്തിനുണ്ട്. ഇതിനെല്ലാമപ്പുറം അഭിപ്രായം തുറന്നു പറയാനുള്ള തന്റെടമാണ് താരത്തെ വ്യത്യസ്തയാക്കുന്നത്.

ഏതവസരത്തിലും സ്വന്തം അഭിപ്രായം ആരുടേയും മുഖത്ത് നോക്കാതെ മടികൂടാതെ ധൈര്യപൂർവ്വം പറയുന്ന മലയാളി നടിമാർ കുറവാണ് കൂട്ടത്തിൽ ഒരല്പം പ്രശസ്തി റിമാകല്ലിങ്കലിന് ഉണ്ട്. ഇതുവരെ സമൂഹത്തിൽ അഭിപ്രായം പറയേണ്ട ഇടങ്ങളിലെല്ലാം തന്റെതായ അഭിപ്രായം ആരുടേയും മുഖം നോക്കാതെ താരം തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാധകരെ പോലെ ഒരുപാട് വിമർശകരെയും താരം ഈ കാലയളവിൽ നേടിയിട്ടുണ്ട്.

അഭിപ്രായം തുറന്നു പറയുന്നവർ ആണെങ്കിലും അല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ എന്തെങ്കിലും ഒരു ഫോട്ടോ പോസ്റ്റ് ചെയ്താലോ അഭിപ്രായം തുറന്നു പറഞ്ഞാലോ അശ്ലീല കമന്റുകളുടെ ചാകര ആയിരിക്കും. കൂട്ടത്തിൽ ഇപ്പോൾ റഷ്യയിൽ അവധി ആഘോഷിക്കാൻ പോയ റിമാകല്ലിങ്കലും ഭർത്താവ് ആഷിഖ് അബുവിനും എതിരെയാണ് സൈബർ ആക്രമണങ്ങൾ കനക്കുന്നത്.

അശ്ലീല കമന്റകളുടെ ചാകരയാണ് റിമാകല്ലിങ്കൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. എല്ലാ കമന്റുകൾക്കും കുറിക്കു കൊള്ളുന്ന മറുപടിയും റിമാകല്ലിങ്കൽ നൽകുന്നുണ്ട്. പല നടിമാരും അശ്ലീല കമന്റുകൾ വന്നാലും മോശപ്പെട്ട രൂപത്തിൽ തന്റെ വ്യക്തിത്വം അവഹേളിക്കുന്ന രൂപത്തിൽ കമന്റുകൾ വന്നാൽ പോലും മൗനം പാലിക്കാറുണ്ട്. പക്ഷേ വ്യക്തിത്വത്തിന് ബഹുമാനം നൽകി കൊണ്ടുള്ള മറുപടികളാണ് റിമ നൽകുന്നത്.

പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത്” എന്നായിരുന്നു ഒരു കമന്റ്. അതിനു റീമ അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസ്സാരമായി കാണരുത്. എന്നാല്‍ എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം എന്നാണ് നൽകിയ മറുപടി.

കാണാന്‍ ട്രാന്‍സ്ജന്‍ഡറിനെ പോലെ ഉണ്ട് എന്നാണ് ഫോട്ടോക്ക് താഴെ വന്ന മറ്റൊരു കമന്റ്. അതിനു ”നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും കോണ്‍ഫിഡന്‍സ് ഉള്ള ആള്‍ക്കാരാണ് അവര്‍ എന്നു റിമ മറുപടിയും നൽകി. ഇതു കൊണ്ടു ഒന്നും കമന്റുകൾക്ക് അവസാനമായിട്ടില്ല. സൈബര്‍ അധിക്ഷേപങ്ങള്‍ ഫോട്ടോകള്‍ക്ക് താഴെ ഇപ്പോഴും വരുന്നുണ്ട്. അതിനൊക്കെ ചുട്ട മറുപടിയും താരം നല്‍കുന്നുണ്ട്.

Rima
Rima
Rima
Rima
Rima
Rima
Rima
Rima
Rima
Rima

Leave a Reply

Your email address will not be published.

*