പുകവലി ആളെ കൊല്ലും… എന്ന് കരുതി പുകവലിക്കാത്തവർ ചാകാതിരുന്നിട്ടില്ല…🔥👌 കിടിലൻ സ്‌മോക്കിങ് ഫോട്ടോ പങ്കുവെച്ച് പ്രിയ മോഡൽ..

in Special Report

മോഡലിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് വൈറലാകുന്നു…ഒപ്പം ക്യാപ്ഷനും

കൊറോണ കാരണം ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാന്ദ്യം ആണ് എങ്കിലും സോഷ്യൽ മീഡിയയിൽ മോഡൽ ഫോട്ടോകൾക്ക് ഒട്ടും പഞ്ഞം ഇല്ലാതെയാണ് മുന്നോട്ടു പോകുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോസുകളാണ്. ഓരോ ദിവസം കഴിയും തോറും വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടിമാർ ഉൾപ്പെടെ മോഡൽ രംഗത്ത് മാത്രം സജീവമായി നിലകൊള്ളുന്ന പല മോഡൽസും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ്. അതിനൊപ്പം ചേർത്ത് പറയേണ്ടത് മോഡലിംഗ് രംഗവും ഫോട്ടോ ഷൂട്ടുകളും പോപ്പുലറാവുകയും ചെയ്തു എന്നത് കൂടെയാണ്. സാധാരണക്കാർ വരെ മോഡലുകളായി.

ഫോട്ടോ ഷൂട്ട് ഒരുപാട് പേർക്ക് ആളറിയുന്ന സെലിബ്രേറ്റി പദവി നേടിക്കൊടുത്തു എന്നതും കഴിവുള്ളവർക്ക് വലിയ അവസരങ്ങൾ തുറന്നു കിട്ടി എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. ഇത്തരത്തിൽ പുറത്തു വന്നവർക്ക് ബിഗ് സ്ക്രീനിലേക്ക് വരെ എത്താൻ കഴിഞ്ഞു എന്നത് കൊണ്ട് തന്നെയാണ് ഇത് ഇത്രത്തോളം വലിയ വിഷയങ്ങളാകുന്നത്.

വൈറലാകുക എന്ന ലക്ഷ്യത്തോടെയാണ്  ഇപ്പോൾ അണിയറ പ്രവർത്തകരും മോഡലുകളും ഫോട്ടോഷൂട്ടിന് ഒരുങ്ങുന്നത്.  അതുകൊണ്ട് തന്നെയാണ് വൈറൽ ആകാൻ ഏതറ്റം വരെയും പോകാൻ അവർ സന്നദ്ധം ആകുന്നത്. മുമ്പത്തേതിനേക്കാൾ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ ഇപ്പോൾ അധികരിച്ചതിന്റെ പിന്നിലെ കാരണവും ഇത് തന്നെയാണ്.  ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ടവരൊന്നും വൈറലാകാതിരുന്നിട്ടും ഇല്ല.

അത്തരത്തിൽ വെറൈറ്റി ഫോട്ടോ ഷൂട്ടുകൾ വഴി ഒരുപാട് ഫോള്ളോവേഴ്സിനെ നേടിയ പ്രശസ്ത മോഡലുകളാണ് അഭിജിത്ത്, മായ എന്നിവർ. ഇവർ ഒരുമിച്ചു ചെയ്ത ഫോട്ടോ ഷൂട്ടുകൾ ഓരോന്നിനും വലിയ സ്വീകാര്യത ലഭിച്ചു. സിനിമകളുടെ ആശയങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ചെയ്ത രണ്ട് ഫോട്ടോ ഷൂട്ടുകൾ ഇവരെ കൂടുതൽ ശ്രദ്ധേയമാക്കി. വൈശാലി, പഴശ്ശി രാജ എന്നീ സിനിമകളുടെ തീമുകളാണ് ഇവരുടെ മോഡൽ ഫോട്ടോ ഷൂട്ടിന് വേദിയായത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത് മായ അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ്. സ്മോക്കിങ് ഫോട്ടോ ആണ് പങ്കു വെച്ചത് എന്നത് കൊണ്ടും പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും തരംഗമാവുകയും ചെയ്തു എന്നും പറയാം. “പുകവലി ആളെ കൊല്ലും… എന്ന് കരുതി പുകവലിക്കാത്തവർ ചാകാതിരുന്നിട്ടില്ല” എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം ക്യാപ്ഷനും ഇപ്പോൾ വൈറലാണ്.

Abhimaya
Abhimaya
Abhimaya
Abhimaya
Abhimaya
Abhimaya
Abhimaya
Abhimaya
Abhimaya
Abhimaya

Leave a Reply

Your email address will not be published.

*