ലേഡി സൂപ്പര്‍സ്റ്റാര്‍ ആകുന്നതിന് മുന്‍പ് തിരുവല്ലക്കാരി ഡയാന കുര്യന്‍ അവതരിപ്പിച്ച ടെലിവിഷന്‍ പ്രോഗ്രാമുകളും പരസ്യങ്ങളും ഓര്‍മ്മയുണ്ടോ? വീഡിയോ 👉

in Special Report

‘വെരി വാം വെല്‍കം ടു നിക്കോളാസ് ഫെയര്‍നെസ് ഓയില്‍ ചമയം’ ഇതായിരുന്നു തുടക്കം. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന ഫോണ്‍ ഇന്‍ പ്രോഗ്രാം അവതാരക വളരെ ഊര്‍ജ്വസ്വലതയായി അവതരിപ്പിച്ച് തുടങ്ങുന്ന വാക്കുകൾ ആണിവ. ചമയം എന്നാണ് പ്രോഗ്രാമിന്റെ പേര്.

ആ പ്രോഗ്രാം അന്ന് അവതരിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ പലര്‍ക്കും പരിചയമുണ്ടാകും. ഡയാന മറിയം കുര്യന്‍ എന്നാണ് ആ അവതാരകയുടെ പേര്. തിരുവല്ലയാണ് സ്വദേശം. പക്ഷെ ഇപ്പോള്‍ അറിയപ്പെടുന്നത് നയന്‍താര എന്നാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര തന്നെ. ഇപ്പോൾ ഡയാന മറിയം കുര്യൻ എന്ന പേര് പലർക്കും അറിയില്ലായിരിക്കും.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ താരം കൈരളി ടി.വിയിൽ ഫോൺ ഇൻ പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ട് ദൃശ്യ മാധ്യമ രംഗത്ത് തന്റെ കരിയർ ആരംഭിച്ചു.

കോളേജ് പഠന സമയത്ത് തന്നെ താരത്തിന് മോഡലിംഗ് രംഗത്ത് താൽപര്യം ഉണ്ടായിരുന്നു. ജൂവലറികളുടേയും വസ്ത്രാലയങ്ങളുടേയും പരസ്യ ചിത്രങ്ങളില്‍ ആ സമയത്ത് താരം മോഡലായി അഭിനയിക്കുകയും ചെയ്തിരുന്നു. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ചമയം എന്ന പ്രോഗ്രാമിന്റെ അവതാരകയാകാനുള്ള ക്ഷണവും ആ സമയത്താണ് താരത്തിലേക്ക് എത്തുന്നത്.

മാൻഷയർ എന്ന ടെക്സ്റ്റൈൽസ് ഷോപ്പിന്റെ പരസ്യത്തിൽ താരം അന്ന് അഭിനയിച്ചിരുന്നു. അത് വലിയ ഹിറ്റാവുകയും ചെയ്തു. ഈ പരസ്യം കാണാൻ ഇടയായ സത്യൻ അന്തിക്കാട് എന്ന സംവിധായകനാണ് താരത്തെ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തുന്നത്. തന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെ ആണ് താരത്തിന് സംവിധായകൻ അവസരം നൽകിയത്.

വലിയ ഒരു മഹാത്ഭുതമാണ് സംഭവിച്ചിരിക്കുന്നത്. മോഡലിംഗ് രംഗത്ത് മാത്രം താൽപര്യമുണ്ടായിരുന്ന ഡയാന മറിയം കുര്യൻ എന്ന നയൻതാര അന്ന് പറഞ്ഞത് സിനിമയിലേക്ക് വരാൻ ആഗ്രഹം ഒന്നുമില്ലായിരുന്നു എന്നാണ്. പക്ഷേ ആ അഭിനയത്രി ഇന്ന് ലേഡി സൂപ്പർ സ്റ്റാർ ആണ്. ബോളിവുഡിലേക്ക് വരെ തന്റെ അഭിനയ മികവിന്റെ ചാരുതകൾ കോറിയിടാനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോൾ.

Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara

Leave a Reply

Your email address will not be published.

*