മാഗസിൻ കവർ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട് സൗത്ത് ഇന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ😍 ഫോട്ടോകൾ പൊളിച്ച് എന്ന് ആരാധകർ….🔥

in Special Report

കിടിലൻ ഫോട്ടോകളിൽ തിളങ്ങി കാജൽ അഗർവാൾ.

സൗത്ത് ഇന്ത്യൻ സിനിമയിലെ നിലവിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് കാജൽ അഗർവാൾ. അഭിനയത്തോടൊപ്പം ആരും കൊതിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് ഉയർന്നു. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം നാല് പ്രാവശ്യം ഫിലിം ഫെയർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. സൗത്ത് സിനിമയിലെ ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിൽ കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 20 മില്യൻ അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഒരുപാട് ഫോട്ടോഷൂട്ടുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും പല മാഗസിനുകളുടെ കവർ ഫോട്ടോകളിലും താരം പ്രത്യക്ഷപ്പെട്ടു. ഇത്തരത്തിലുള്ള അവസരങ്ങൾ താരത്തെ നിരന്തരമായി തേടി വരാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്.

Fablook എന്ന പ്രശസ്ത മാഗസിൻ ന്റെ കവർ ഫോട്ടോക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ ആണ് താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത്. വെറൈറ്റി കോസ്റ്റ്യൂംസ് ധരിച്ച് കിടിലൻ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. പിങ്ക് ഡ്രസ്സിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. 2018 മുതൽ ഫാഷൻ രംഗത്ത് സജീവമായിട്ടുള്ള fablook ന്റെ മാഗസിനുകളിൽ ഇതിനുമുമ്പും പല ബോളിവുഡ് സെലിബ്രിറ്റികൾ കവർ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Kajal

ക്യുൻ! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിൽ 2004 ൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2007 ൽ തേജയുടെ ലക്ഷ്മി കല്യാണം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ചന്തമാമ എന്ന സിനിമയാണ് താരത്തിന്റെ കരിയർ മാറ്റിമറിച്ചത്. ഭരത് നായകനായി പുറത്തിറങ്ങിയ പഴനിയാണ് താരത്തിന്റെ ആദ്യ തമിഴ് റിലീസ് സിനിമ. പക്ഷേ ഇതിന് മുമ്പ് ബൊമ്മലാട്ടം എന്ന തമിഴ് സിനിമയിൽ താരം അഭിനയിച്ചിരുന്നു. പക്ഷേ അത് പുറത്തിറങ്ങിയത് 2008 ലായിരുന്നു.

Kajal
Kajal
Kajal
Kajal
Kajal
Kajal
Kajal
Kajal
Kajal

Leave a Reply

Your email address will not be published.

*