ഇന്നും ആ സൗന്ദര്യത്തിന് ഒരു കുറവുമില്ല..😍🥰 കനിഹയുടെ പുത്തൻ ഫോട്ടോകൾ വൈറലാകുന്നു…

in Special Report

മലയാളം,  തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലകളിൽ സജീവ സാന്നിധ്യമായി ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് കനിഹ. സിനിമ അഭിനയത്തിന് ഒപ്പം പിന്നണി ഗായിക,  ഡബ്ബിങ് കലാകാരി തുടങ്ങിയ മേഖലകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

1999 ൽ  മിസ്സ് മധുരയായി താരം തെരഞ്ഞെടുക്കപ്പെട്ടു. 2001 ഇൽ നടന്ന മിസ് ചെന്നൈ മത്സരത്തിൽ താരത്തിന്  രണ്ടാം സ്ഥാനം നേടാനായി. ഈ മത്സരങ്ങൾക്കിടയിലാണ് സംവിധായകൻ സൂസി ഗണേശന്റെ ശ്രദ്ധയിൽ താരം പെടുന്നത്. അദ്ദേഹം തന്റെ സിനിമയിൽ താരത്തിന് അവസരം നൽകി സിനിമാ ലോകത്തിന് ഒരു പ്രഗൽഭ അഭിനേത്രിയെ സമ്മാനിക്കുകയായിരുന്നു.

തെലുങ്ക് സിനിമാ ലോകത്തെ താരം അറിയപ്പെടുന്നത് ശ്രാവന്തി എന്ന പേരിലാണ്. അഭിനയം മാത്രമല്ല സിനിമാ ലോകത്ത് താരത്തിന്റെ സെക്ഷൻ എന്നതു കൊണ്ടു തന്നെ താരം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ സുപരിചിതയായി. ഫൈസ്റ്റാർ എന്ന ചിത്രത്തിലാണ്  ആദ്യം അഭിനയിച്ചത്.

എന്നാൽ  ശ്രദ്ധേയമായ ചിത്രം കന്നട ഭാഷയിൽ ചെയ്ത അണ്ണവുരു ആയിരുന്നു. തുടക്കം മുതൽ താരം മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. ബിറ്റ്സ് പിലാനിയിൽ നിന്ന് ബിരുദ  വിദ്യാഭ്യാസം പൂർത്തീകരിച്ചതിന് ശേഷമാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചു വിടുന്നത്. ഇതിനോടകം മലയാളത്തിലെ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്.

മലയാളത്തിൽ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും താരത്തിന്  അഭിനയിക്കാനും കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച കേരള വർമ്മ പഴശ്ശിരാജ എന്ന സിനിമ ഗംഭീര വിജയമായിരുന്നു. ഒരുപാട് മലയാള സിനിമകളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം ചെയ്ത് വിജയിപ്പിച്ചട്ടുണ്ട്.

അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികൾ അതിന് ഉദാഹരണങ്ങളാണ്. അഭിനയ മേഖലയാണെങ്കിലും അവതാരക മേഖല ആണെങ്കിലും താരത്തിന്റെ  കയ്യിൽ ഭദ്രമാണ് എന്നാണ് പ്രേക്ഷക അഭിപ്രായം.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരം പങ്കു വെച്ച പുതിയ ഫോട്ടോ ഷൂട്ട് ആണ്. ഹോട്ട് ആൻഡ് ബോൾഡ് ഗ്രൂപ്പിലുള്ള കിടിലൻ ഫോട്ടോകളാണ് താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സജീവമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തിരിക്കുന്നു.

Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha

Leave a Reply

Your email address will not be published.

*