
സിമ്മിങ് പൂളിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്.

സിനിമ സീരിയൽ നടി മാരെ പോലെ തന്നെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് അവതാരക വേഷം കൈകാര്യം ചെയ്യുന്നവരും. മലയാളത്തിൽ ഒരുപാട് മികച്ച അവതാരകരുണ്ട്. പ്രേക്ഷകർക്കിടയിൽ നല്ല സ്വീകാര്യതയാണ് ഇവർക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ മലയാളത്തിൽ ഏറ്റവും പ്രശസ്തി നേടിയ അവതാരക എന്ന് പറയാൻ പറ്റുന്ന വ്യക്തിയാണ് രഞ്ജിനി ഹരിദാസ്.

നിലപാടുകൾ കൊണ്ടും അവതരണ മികവ് കൊണ്ടും താരം ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏതുരീതിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില സെലിബ്രിറ്റികളിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. തന്റെ അഭിപ്രായങ്ങളും ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകരോട് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. സ്വിമ്മിംഗ് പൂളിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ സ്വിമ്മിങ് പൂളിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു. Rj രഞ്ജിനി ജോസ് ആണ് ഫോട്ടോയിൽ കൂടെയുള്ളത്.

നടി ഗായിക അവകരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് രഞ്ജിനി ഹരിദാസ്. 2001 മുതൽ താരം ഈ മേഖലയിൽ സജീവമാണ്. സ്റ്റേജ് പ്രോഗ്രാമുകളിൽ അവതാരക വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്ക് കൂടുതലും പ്രിയങ്കരിയായി മാറിയത്. ഒരുപാട് പ്രശസ്തമായ പരിപാടികൾ താരം അംഖറിങ് ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ഫിലിം അവാർഡ്, അമൃത ടിവി ഫിലിം അവാർഡ്, ഏഷ്യാവിഷൻ അവാർഡ്, ഫ്ലവർസ് ടി വി അവാർഡ്സ്, ജയ്‌ഹിന്ദ് ഫിലിം അവാർഡ്, SIIMA അവാർഡ് തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടതാണ്. 2000 ലെ കേരളത്തിലെ ഏറ്റവും സൗന്ദര്യമുള്ള വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടായിരത്തിലെ ഫെമിന മിസ് കേരള ജേതാവാണ് താരം.

1986 ൽ ഒരു ചെറിയ വേഷത്തിൽ താരം വെള്ളിത്തിരയിൽ ആദ്യമായി ബാലതാര വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. 2011 ൽ മോഹൻലാൽ, ജയറാം, ഡിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചൈന ടൗൺ എന്ന സിനിമയിലാണ് താരം പിന്നീട് പ്രത്യക്ഷപ്പെട്ടത്. എണ്ണമറ്റ പരിപാടികൾ താരം ഹോസ്റ്റ് ചെയ്തിട്ടുണ്ട്.









