
പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

സിനിമ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്ന് ഇല്ല. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിത്യവസന്തം ആയി മാറിയ ഒരുപാട് നടീനടന്മാർ ഉണ്ട്. ഇത്തരത്തിലുള്ള ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാളസിനിമയിലും വന്നുപോയിട്ടുണ്ട്.

ഇത്തരത്തിൽ മലയാളം മനസ്സിൽ ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് ശരണ്യ ആർ നായർ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. മലയാളികൾ എന്നും താരത്തെ ഓർത്ത് വെക്കുന്നു എന്നതാണ് വാസ്തവം.

വിഷ്ണു നാരായണൻ എന്ന സംവിധായകൻ ആദ്യമായി സംവിധാനം ചെയ്ത മലയാള സിനിമയാണ് മറഡോണ. മലയാളത്തിലെ യുവനായകൻ ടോവിനോ യാണ് ഈ സിനിമയിൽ നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച പ്രകടനമാണ് ടോവിനോ സിനിമയിൽ കാഴ്ചവച്ചത്. ഈ സിനിമയിലാണ് ശരണ്യ ആർ നായർ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

ടോവിനോ യോടൊപ്പം ചെമ്പൻ വിനോദ്, ലിയോണ ശാലു റഹിം തുടങ്ങിയവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. സിനിമയുടെ പേരായ മറഡോണ എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിച്ചത്. ആശാ എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ശരണ്യ ആർ നായർ എന്ന നടിക്ക് സാധിച്ചു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരമിപ്പോൾ അറിയപ്പെടുന്നു. സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടിലും താരം തിളങ്ങിയിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പ് ഇത്രയും ബോൾഡ് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ഏതായാലും താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്

മറഡോണ എന്ന സിനിമയ്ക്ക് പുറമേ ടു സ്റ്റേറ്റ്സ് എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇനിയും ഒരുപാട് സിനിമകൾ താരത്തെ തേടി എത്തും എന്നാണ് സിനിമാപ്രേക്ഷകരുടെ പ്രതീക്ഷ. ആരാധകരും അതിനുവേണ്ടി കാത്തിരിപ്പിലാണ്. അഭിനയിച്ച സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതുകൊണ്ട് തന്നെ വരാനിരിക്കുന്ന പല സിനിമകളും താരത്തിന് അവസരങ്ങൾ നൽകും എന്നത് തീർച്ചയാണ്.







