
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രിയതാരം.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർക്ക് പല ഭാഗത്തു നിന്നുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ശാരീരികമായും മാനസികമായും ദുരിതം അനുഭവിക്കുന്ന ഒരുപാട് നടിമാർ അവരുടെ അനുഭവങ്ങൾ പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. പലരും പേടിച്ചോ അല്ലെങ്കിൽ അവസരങ്ങൾക്ക് വേണ്ടിയോ വഴങ്ങി കൊടുക്കേണ്ട അവസ്ഥ പലർക്കും വരാറുണ്ട്.

സൂപ്പർതാരങ്ങളായി സിനിമാലോകത്ത് വിലസുന്ന നടിമാർ പോലും ഇത്തരത്തിലുള്ള ദുരന്ത അനുഭവങ്ങൾ ജീവിതത്തിൽ നേരിട്ടവരാണ് എന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. പലരും പുറത്തു പറയാതെ മനസ്സിൽ നൊമ്പരമായി കാത്തുസൂക്ഷിക്കുമ്പോൾ, മറ്റുപലരും അവസാനം സഹികെട്ടപ്പോൾ പുറത്ത് പറയാറുമുണ്ട്. മി ടൂ ക്യാമ്പയിൻ ഒക്കെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് സിനിമാലോകത്തുനിന്നുള്ള ഇത്തരത്തിലുള്ള ഒരു വാർത്തയാണ്. പ്രശസ്ത സൗത്ത് ഇന്ത്യൻ സിനിമാ താരം നേഹ സക്സേന സിനിമാ സെറ്റിൽ തനിക്കുണ്ടായ അനുഭവം ഈ അടുത്ത് തുറന്നു പറയുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ഇതൊരു വലിയ ചർച്ചയായിരുന്നു.

ഇപ്പോൾ വീണ്ടും ചില പുതിയ വെളിപ്പെടുത്തലുകൾ ആണ് താരം നടത്തിയിരിക്കുന്നത്. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചവരിൽ അറിയപ്പെടുന്ന മലയാള സംവിധായകനും ഉണ്ട് എന്നതാണ് ഏറ്റവും അവസാനം പുറത്തുവന്ന വെളിപ്പെടുത്തൽ. തമിഴ് സിനിമ സെറ്റിൽ വെച്ചാണ് ഈ അനുഭവം തനിക്ക് ഉണ്ടായതെന്ന് താരം ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു. വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

സംവിധായകൻ നിരന്തരമായി എന്നെയും എന്റെ സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തിയിരുന്നു എന്നും, അവസാനം സഹിക്കാൻ വയ്യാതെ ഹോട്ടലിൽ നിന്ന് ഒളിച്ചോടിയതാണ് എന്നും താരം പറയുന്നുണ്ട്. സിനിമ ഷൂട്ടിംഗ്ന്റെ ആദ്യദിവസം തന്നെ പന്തികേട് അനുഭവിച്ചിട്ടുണ്ട് എന്നും താരം വ്യക്തമാക്കി. സിനിമ നിർമാതാവിന് പല മാഫിയ ടീമുമായി ബന്ധം ഉണ്ട് എന്നും, സഹകരിച്ചില്ലെങ്കിൽ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകൻ ഇടക്കിടക്ക് പറയുന്നുണ്ടായിരുന്നു എന്ന് താരം വ്യക്തമാക്കി. താരത്തിന്റെ ഈ വിവാദ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു.

2012 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്ന താരമാണ് നേഹ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. റിക്ഷാ ഡ്രൈവർ എന്ന തുളു സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കന്നഡ തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കസബ എന്ന സിനിമയിൽ ആണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്.









