വെട്ടത്തിലെ ഈ തീപ്പെട്ടിക്കൊള്ളി മറന്നോ? പുതിയ ഫോട്ടോകൾ തരംഗമാകുന്നു…😍🥰

in Special Report

പുത്തൻ ഫോട്ടോകളിൽ തിളങ്ങി വെട്ടം സിനിമയിലെ നായിക.

2004 ൽ പ്രിയദർശൻ സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം കോമഡി സിനിമയാണ് വെട്ടം. പ്രേക്ഷകരെ ഒന്നടങ്കം തുടക്കം മുതൽ അവസാനം വരെ പൊട്ടിച്ചിരിപ്പിച്ച വെട്ടം എന്ന സിനിമ മലയാളികളുടെ എവർഗ്രീൻ കോമഡി സിനിമകളിലൊന്നായി ഇന്നും നിലകൊള്ളുന്നു. ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു ഈ സിനിമയിൽ.

ദിലീപ്, കലാഭവൻമണി, ഇന്നസെന്റ്, ജനാർദ്ദനൻ, മാമുക്കോയ, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ബിന്ദുപണിക്കർ തുടങ്ങിയവർ ഈ സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ സിനിമയിലെ വിജയത്തിന് മറ്റൊരു കാരണം സിനിമയിൽ നായികവേഷം കൈകാര്യം ചെയ്ത നടിയുടെ മികച്ച പ്രകടനം തന്നെയാണ്. ഭവന പാനി എന്ന നടിയാണ് സിനിമയിൽ നായികവേഷം കൈകാര്യം ചെയ്തത്.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഡാൻസർ എന്ന നിലയിലും അറിയപ്പെടുന്ന താരം വെട്ടം എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറുന്നത്. ആ ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. പിന്നീട് ആമയും മുയലും എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന തീപ്പെട്ടിക്കൊള്ളി എന്ന ഭവന പാനി സിനിമയിൽ പഴയതു പോലെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും ഫോട്ടോഷൂട്ട് കളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുക്കുന്നുണ്ട്. പുത്തൻ ഫോട്ടോ കണ്ട് താരത്തിന് ആരാധകർ നമ്മുടെ തീപ്പെട്ടിക്കൊള്ളി തന്നെയാണോ എന്നാണ് ചോദിക്കുന്നത്.

നടി എന്നതിലുപരി മികച്ച ഡാൻസർ കൂടിയായ താരം കതക്, ഒഡിസ്സി എന്നീ ക്ലാസിക്കൽ ഡാൻസ് ൽ പ്രാവീണ്യം നേടിയിട്ടുണ്ട്. രണ്ടായിരത്തി ഒന്നിൽ തേരെ ലിയെ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് പുരി ജഗന്നാഥ സംവിധാനംചെയ്ത യുവരാജ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലെ അരങ്ങേറി.

ഫിലിംമേക്കർ ഉദയശങ്കർ പനിയുടെ മകളാണ് താരം. ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിനു ചൂടാകാതെ നിന്നുണ്ടാലെന്നു ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. നടി എന്നതിനേക്കാൾ താരം കൂടുതലും കരിയറിൽ വിജയിച്ചത് ഡാൻസർ എന്ന നിലയിലാണ്. ഒരുപാട് മത്സരങ്ങളിലും താര പങ്കെടുത്തിട്ടുണ്ട്.

Bhavna
Bhavna
Bhavna
Bhavna

Leave a Reply

Your email address will not be published.

*