ആരും നോക്കും.. ഈ അഴക്..😍😍 കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം ഗായത്രി സുരേഷ്….

in Special Report

നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഗായത്രി സുരേഷ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഈ ചെറിയ കാലയളവിൽ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. 2015 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത താരം 2014 ലെ മിസ് കേരള സൗന്ദര്യ മത്സര ജേതാവാണ്. അതുകൊണ്ടുതന്നെ മോഡൽ രംഗത്തും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാള നടിമാരിൽ ഒരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ
ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. വെറൈറ്റി കോസ്റ്റ്യൂംസ് ധരിച്ച് കിടിലൻ ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറായ അബിൻ ഫോട്ടോ കാരനാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഇതിനുമുമ്പും ഇദ്ദേഹം പല മോഡൽസിനെ വച്ച് ഫോട്ടോഷൂട്ട്‌ നടത്തിയിട്ടുണ്ട്.

2015 ൽ കുഞ്ചാക്കോബോബൻ, സുരാജ് വെഞ്ഞാറമൂട്, രഞ്ജി പണിക്കർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിൽ പാർവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കരിംകുന്നം സിക്സേഴ്സ് എന്ന സിനിമയിൽ ക്യാമയോ വേഷത്തിൽ താരം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒരു മെക്സിക്കൻ അപാരത,സഖാവ്, വർണ്യത്തിലാശങ്ക തുടങ്ങിയവ താരം അഭിനയിച്ച മറ്റു പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

ഇതുവരെ മലയാളം സിനിമയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. ജി വി പ്രകാശ് കുമാർ നായകനായി പുറത്തിറങ്ങാൻ പോകുന്ന 4G എന്ന സിനിമയിലൂടെ തമിഴിൽ താരം അരങ്ങേറാൻ പോവുകയാണ്. കൂടാതെ താരത്തിന്റെ 3 തെലുങ്ക് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഏതായാലും ഭാവിയിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നുവരും എന്നതിൽ സംശയമില്ല.

Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri

Leave a Reply

Your email address will not be published.

*