
നടി എന്ന നിലയിലും മോഡൽ നിലയിലും അറിയപ്പെടുന്ന താരമാണ് അതിതി പ്രഭുദേവ. സുദീപണ ബാനകർ പ്രബുദേവ എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര് പിന്നീട് ആദിത്തി പ്രഭുദേവ എന്ന പേര് താരം സ്വീകരിക്കുകയായിരുന്നു. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം കന്നഡ സിനിമയിലാണ് സജീവമായി നിലകൊള്ളുന്നത്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.



ഇപ്പോൾ കന്നഡ സിനിമയിൽ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് താരം. അഞ്ചോളം സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പത്തിൽ കൂടുതൽ സിനിമകൾ പുറത്തിറങ്ങാൻ പോവുകയാണ്. ഒരു പക്ഷേ ഇത്രത്തോളം സിനിമകൾ പുറത്തിറങ്ങാൻ പോകുന്ന സൗത്ത് ഇന്ത്യൻ നടി വേറെ ഉണ്ടോ എന്നുപോലും സംശയമാണ്. ഇത് താരത്തിന്റെ സ്വീകാര്യത നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്.



സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ശാലീന സുന്ദരിയായും ബോൾഡ് വേഷത്തിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ആര് ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.



അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. ചുവപ്പ് ഡ്രസ്സിൽ മാലാഖയെ പോലെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള ക്യൂട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.



2017 ൽ ശിവ തേജ സംവിധാനം ചെയ്ത് അജയ് നായകനായി പുറത്തിറങ്ങിയ ധൈര്യം എന്ന കന്നട സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി ചുവടുവയ്ക്കുന്നത്. പിന്നീട് ബജാർ എന്ന സിനിമയിലൂടെ 2019 ൽ താരം വീണ്ടും പ്രത്യക്ഷപ്പെട്ടു. ബ്രഹ്മചാരി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീട് താരത്തിന് ഒരുപാട് അവസരങ്ങൾ തേടിയെത്തി.



2021 ൽ മാത്രം താരത്തിന്റെ പത്തോളം സിനിമകൾ പൂർത്തിയായെന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. താരം ടെലിവിഷൻ സീരിയലുകളിലും തിളങ്ങിയിട്ടുണ്ട്. 2016 ൽ സുവർണ ടിവി സംപ്രേഷണം ചെയ്തിരുന്ന ഗൺഡാൻ ഹെണ്ടത്തി എന്ന സീരിയലിലും, കളർ ടിവി സംപ്രേഷണം ചെയ്തിരുന്ന നാഗകന്യക എന്ന സീരിയലിൽ ശിവാനി എന്ന കഥാപാത്രത്തെയും താരം അവതരിപ്പിച്ചിട്ടുണ്ട്.










