
സിനിമയിലും സീരിയലിലും അഭിനയിക്കുന്നവർ പുറത്തെവിടെയോ ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെടുകയാണ് എങ്കിലും നിരവധി ആളുകൾ സെൽഫി എടുക്കാനും ഫോട്ടോകൾ ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും പങ്കുവെക്കാനും ഉണ്ടാകും. അത്തരത്തിൽ പങ്കു വയ്ക്കപ്പെടുന്ന പല ഫോട്ടോകളും വൈറൽ ആകാറുമുണ്ട്.



ഇങ്ങനെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വൈറലായി പ്രചരിക്കപ്പെട്ടത് ബോളിവുഡിലെ പ്രശസ്തയായ താരസുന്ദരി കജോളിന്റെ ഫോട്ടോകൾ ആയിരുന്നു. മുംബൈയിലെ ദുർഗ പൂജ പന്തലിൽ നിന്നും താരത്തിന് ഫോട്ടോകൾ പകർത്തിയതാണ് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറലായി പ്രചരിക്കപ്പെട്ടത്.



ഇത്രത്തോളം ഒരു വർഷവും മുടങ്ങാതെ താരം കൃത്യമായി ദുർഗാ പൂജയിൽ പങ്കെടുക്കാറുണ്ട്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കൊപ്പമാണ് കജോൾ ദുർഗാ പൂജയിൽ പങ്കെടുക്കാറുള്ളത്. പിങ്ക് സാരിയുടുത്താണ് നടി ചടങ്ങിനെത്തിയത്. ചടങ്ങിനിടയിൽ നിന്നും പകർത്തിയ താരത്തിന്റെ ഫോട്ടോസ് നിമിഷനേരം കൊണ്ടാണ് വൈറലായത്.



ബോളിവുഡിലെ ഏറെ പ്രശസ്തരായ താരമാണ് കജോൾ. 1999 ൽ താരം സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് വിവാഹിതയായത്. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുകയും അടുത്തിടെ ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദില്‍വാലെ എന്ന ചിത്രത്തിലൂടെ തിരിച്ചു വരികയും ചെയ്തിരുന്നു.



ത്രിഭംഗയാണ് താരത്തിന്റെ പുതിയ ചിത്രം. കൂടാതെ നടി രേവതി സംവിധാനം നിർവഹിക്കുന്ന ദി ലാസ്റ്റ് ഹുറ എന്ന ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. തന്മയത്വം ഉള്ള ഭാവപ്രകടനങ്ങളിലൂടെ അഭിനയ വിസ്മയം തീർക്കുന്ന താരത്തിന് പുതിയ ചിത്രങ്ങൾക്കു വേണ്ടി ആരാധകർ വലിയ കാത്തിരിപ്പിലാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും താരത്തിനുണ്ട്.



സജീവമായി സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം ഇടപഴകുകയും ആരാധകരോട് കൃത്യമായ രൂപത്തിൽ ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്യുന്നത് കൊണ്ട് തന്നെ താരത്തിന് ഫോട്ടോകളും പോസ്റ്റുകളും താരത്തിനെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. അതുതന്നെയാണ് ദുർഗ്ഗാപൂജ ചടങ്ങിൽ നിന്നുള്ള ഫോട്ടോ വൈറലായതിന്റെ പിന്നിലുള്ള കാരണവും.










