സാരിയുടുത്ത് നൃത്ത ചുവടുകളുമായി സ്വാസികയും ശ്രുതി രജനികാന്തും ഗായത്രി സുരേഷും….🥰😍👌 വീഡിയോ കാണാം…

in Special Report

മലയാള സിനിമ സീരിയൽ രംഗങ്ങളിൽ പ്രവർത്തിച്ചു കയ്യടി നേടിയ സെലിബ്രിറ്റികൾക്ക് എല്ലാവർക്കും സോഷ്യൽ മീഡിയ ഇടങ്ങളിലും വലിയ പിന്തുണയാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. അവരുടെ ഫോട്ടോകൾക്കും പുതിയ വിശേഷങ്ങൾക്കും വേണ്ടി ആരാധകർ കാത്തിരിക്കുകയാണ് എന്ന് ചുരുക്കം. അതുകൊണ്ട് തന്നെയാണ് പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്.

ഏതു വേഷം ധരിച്ചാലും സുന്ദരികളായി പ്രത്യക്ഷപ്പെടുന്ന വനിതാ താരങ്ങൾക്കെല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരും ഫോളോവേഴ്സും ആണ് ഉള്ളത്. ശാലീന സുന്ദരികൾ ആയി പ്രത്യക്ഷപ്പെടുന്ന ഫോട്ടോകൾക്ക് ആണ് കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതും മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ നൽകുന്നതും.

മലയാളി പെൺകൊടിയുടെ അഴക് തന്നെ സാരിയുടുക്കുമ്പോഴാണ് എന്നാണ് മലയാളികളുടെ വിശ്വാസം. അതുകൊണ്ടുതന്നെ തങ്ങളെ ഇഷ്ടപ്പെടുന്ന താരങ്ങളെ സാരി അണിഞ്ഞ കാണുന്നത് വലിയ ഇഷ്ടമാണ് മലയാളികൾക്ക്. അത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ പിന്നാലെ മലയാളികൾ കൂടാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാരിയണിഞ്ഞ് മൂന്ന് സുന്ദരികളുടെ ഫോട്ടോകളും വീഡിയോയും ആണ്.

പ്രേക്ഷക പ്രീയ നായികമാരായ സ്വാസിക, ഗായത്രി സുരേഷ്, ശ്രുതി രജനികാന്ത് എന്നിവർ ഒന്നിച്ച അത്തരത്തിൽ ഒരു ഡാൻസ് വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഓരോരുത്തരും ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുമ്പോൾ തന്നെ ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ അവ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

സീരിയല്‍ സിനിമ രംഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീന്‍ ആരാധകര്‍ക്ക് ഇന്ദ്രന്റെ സീതയാണ് താരം. സ്വാസികയെ മിനി സ്‌ക്രീനിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും ആരാധകര്‍ വിളിക്കുന്നുണ്ട്. സിനിമാ മേഖലയിലും മികവ് താരം തെളിയിച്ചിട്ടുണ്ട്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

ഫ്ളവേഴ്സിൽ സംപ്രക്ഷണം ചെയ്യുന്ന ഹാസ്യ കുടുംബ പരമ്പരയായ ചക്കപ്പഴത്തിലെ പൈങ്കിളിയായി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ താരമാണ് ശ്രുതി രജനീകാന്ത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറാൻ താരത്തിന് കഴിഞ്ഞു. പരമ്പര വളരെ ഏറെ വിജയകരമായി തന്നെ മുന്നോട്ട് പോവുകയാണ്. മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം എന്നെ മേഖലകളിലെല്ലാം താരം തന്റെ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ജമ്നാപ്യാരി എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തുകയും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടുകയും ചെയ്ത നടിയാണ് ഗായത്രി സുരേഷ്. കരിംകുന്നം സിക്‌സെര്‍സ്, സഖാവ്, ഒരു മെക്‌സിക്കന്‍ ആപാരത, നാം, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയവയാണ് ഗായത്രി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 2014ലെ മിസ് കേരളയായിരുന്നു ഗായത്രി എന്നതും എടുത്തു പറയേണ്ടതാണ്.

Swasika
Swasika
Gayathri
Shruthi
Gayathri
Shruthi
Gayathri
Shruthi
Swasika
Gayathri

Leave a Reply

Your email address will not be published.

*