ഇതാണെന്റെ പവർ ബാങ്ക്..! 🥰അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് ഗോപി സുന്ദർ..

in Special Report

ഒരുപാട് താരജോഡികൾ നമ്മുടെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഉണ്ട്. സിനിമയിലെ പല മേഖലകളിലും തിളങ്ങിനിൽക്കുന്ന പലരും ഒരുമിച്ച് ജീവിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സെലബ്രിറ്റി താര ജോഡികൾ ആണ് ഗോപി സുന്ദർ & അഭയ ഹിരണ്മയി. സൗത്ത് ഇന്ത്യൻ സിനിമയിൽ ഗാന രംഗത്ത് സജീവമായി നിലകൊള്ളുന്നവരാണ് ഈ രണ്ടുപേരും.

രണ്ടുപേരും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. പക്ഷേ ലിവിംഗ് ടുഗതർ ആണ് ഇരുവരും നടത്തിക്കൊണ്ടിരിക്കുന്നത്. 2018 ലാണ് ഗോപി സുന്ദർ ‘ ഞാനും അഭയ ഹിറാന്മായയും ഏകദേശം 9 വർഷത്തോളമായി ലിവിങ് ടുഗദർ ആണ്’ എന്’ കാര്യം ലോകത്തോട് വിളിച്ചു പറയുന്നത്. ഗോപി സുന്ദറിന്റെ ആദ്യ ജീവിതപങ്കാളി ഡിവോഴ്സ് ആയതിനു ശേഷമാണ് അഭയ ഹിരണ്മയി ഒപ്പം ജീവിതം ആരംഭിച്ചത്.

ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. പൊതുവേദിയിൽ ഒരുപാട് പ്രാവശ്യം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രണ്ട് പേരും സെലിബ്രിറ്റി ആയത്കൊണ്ട് തന്നെ ഒരുമിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. രണ്ടുപേരും സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള സന്തോഷങ്ങൾ പങ്കു വെക്കാറുണ്ട്.

ഇപ്പോൾ വീണ്ടും ഈ താര ജോഡികളുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായ പ്രചരിക്കുന്നത്. അഖിൽ ആക്കിനെനി, പൂജ ഹെഗ്‌ഡെ തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങാൻ പോകുന്ന ദി മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്ന തെലുങ്ക് സിനിമയുടെ ഫൻഷനിലാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ മ്യൂസിക് ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.

പ്ലേബാക്ക് സിംഗർ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് അഭയ ഹിറാന്മായി. ഇൻഡീ പോപ്, ഫോൾക്, ഫോൾക് റോക്ക് എന്നീ വിഭാഗത്തിൽ ആണ് താരം ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ ആണ് താരം ബാക്കിങ് വോക്കൽ നൽകിയിരിക്കുന്നത്. നാക്കു പെന്റ നാക്കു ടാക്ക എന്ന സിനിമയിൽ ടൈറ്റിൽ സോംഗ് പാടിയാണ് താരം കാരീർ ആരംഭിച്ചത്.

മ്യൂസിക് ഡയറക്ടർ, പ്രോഗ്രാമർ, പ്ലേബാക്ക് സിംഗർ, സോങ് റൈറ്റർ, ആക്ടർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ഗോപി സുന്ദർ. മലയാളം തമിഴ് തെലുങ്ക് എന്നീ ഇൻഡസ്ട്രികളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. നാഷണൽ ഫിലിം അവാർഡ്, കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ഉൾപ്പെടെ ഒറ്റവരി അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

Abhaya
Abhaya
Abhaya
Abhaya

Leave a Reply

Your email address will not be published.

*