സംവിധായകൻ എന്റെ ശരീരം ഉപയോഗിക്കുമെന്ന് ഭയന്ന് മേക്കപ്പ് ആർട്ടിസ്റ്റിനെ കൂടെ കിടത്തേണ്ടി വന്നിട്ടുണ്ട്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടി; സംഭവം ഇങ്ങനെ..!!

in Special Report

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഇഷ ഗുപ്ത. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ സൗന്ദര്യമത്സരം ജേതാവാണ് താരം. താരം ബോളിവുഡ് സിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തിയിരിക്കുന്നു.

മോഡൽ രംഗത്ത് സജീവമായി നിലകൊണ്ട താരം 2012 ലാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. കുനൽ ദേശ്മുഖ് സംവിധാനം ചെയ്ത് മുകേഷ് ബട്ട് നിർമ്മിച്ച സൂപ്പർ ഹിറ്റ് ഹിന്ദി ക്രൈം ത്രില്ലർ സിനിമയായ ജന്നത് 2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇമ്രാൻ ഹാഷ്മി, റാന്ദീപ് ഹുഡ എന്നിവരാണ് ഈ സിനിമയിലെ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

താരം സിനിമ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും ദുരിതങ്ങളും നേരിട്ടിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് എന്ന മോശമായ അനുഭവത്തിന് താരം ഇരയായിട്ടുണ്ട് എന്ന് താരം ഈയടുത്ത് വെളിപ്പെടുത്തുകയുണ്ടായി. കാസ്റ്റിംഗ് കൗച്ച് സിനിമാലോകത്ത് സർവസാധാരണമായി മാറിയിരിക്കുകയാണ്. സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടി അല്ലെങ്കിൽ മെച്ചപ്പെട്ട കഥാപാത്രങ്ങൾ ലഭിക്കാൻ വേണ്ടി സംവിധായകർക്കും നിർമ്മാതാക്കൾക്കും വഴങ്ങി കൊടുക്കേണ്ട അവസ്ഥയാണ് കാസ്റ്റിംഗ് കൗച്ച്.

താരം സിനിമാലോകത്ത് നേരിട്ട അനുഭവം തുറന്നു പറഞ്ഞത് സോഷ്യൽ മീഡിയയിൽ വാർത്തയായി പ്രചരിക്കുന്നു. താരത്തിന്റെ വാക്കുകളിങ്ങനെ. ഒരു സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനും നിർമാതാവും താരത്തോട് മോശമായി പെരുമാറി എന്നാണ് വെളിപ്പെടുത്തിയത്. പക്ഷേ ആ സിനിമ വളരെ വിജയകരമായി പൂർത്തിയാക്കാൻ തനിക്ക് സാധിച്ചു എന്നും താരം പറയുന്നുണ്ട്.

Esha

“അവരെ നേരിടാൻ ഞാൻ ഒരു നല്ല തന്ത്രം കണ്ടെത്തി. എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ ഭയം ആണെന്ന് പറഞ്ഞു കൊണ്ട് മേക്കപ്പ് ആർട്ടിസ്റ്റിനെ കൂടെ കിടത്താൻ ഞാൻ നിർബന്ധം പിടിച്ചു. പക്ഷേ എനിക്ക് അവിടെ പേടി പ്രേതത്തെ യോ ഭൂതത്തെ യോ ആയിരുന്നില്ല, മറിച്ച് ഈ രണ്ടു വ്യക്തികളെ ആയിരുന്നു. ഈ തന്ത്രം ഉപയോഗിച്ചത് മൂലം അവരിൽനിന്ന് ഞാൻ രക്ഷപ്പെടുകയായിരുന്നു”.
എന്ന് താരം കൂട്ടിച്ചേർത്തു.

ഹിന്ദി സിനിമയിൽ സജീവമായിട്ടുള്ള താരം തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. വീടെവടു, യറിവൽ എന്ന bilingual സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ടെലിവിഷൻ ഷോകളിലും വെബ്സീരിസുകളിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

Esha
Esha
Esha
Esha
Esha
Esha
Esha
Esha
Esha

Leave a Reply

Your email address will not be published.

*