
ബോളിവുഡ് ചലച്ചിത്ര രംഗത്ത് നിറ സാന്നിധ്യമാണ് പൂജ ബത്ര. മോഡലിംഗ് രംഗത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത് എങ്കിലും അതിനു മുമ്പ് പരസ്യങ്ങളിലും താരം അഭിനയിച്ചിരുന്നു. താരം അഭിനയിച്ച പരസ്യ ചിത്രങ്ങളിലൂടെ തന്നെ ഒരുപാട് പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ലഭിച്ചിരിന്നു. താരം അഭിനയിച്ച ലിറിൽ സോപ്പിന്റെ പരസ്യം വളരെയധികം ശ്രദ്ധേയമായിരുന്നു.



1993-ൽ ആണ് താരം മിസ്സ് ഇന്ത്യ പട്ടം കരസ്തമാക്കുന്നത്. താരത്തിന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും താരം ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന വ്യക്തിത്വമായി. ഇരുപതിലധികം മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ഇതിനോടകം സാധിച്ചുട്ടുണ്ട്. ആദ്യ ചിത്രം 1997-ൽ പുറത്തിറങ്ങിയ വിരാസത് ആണ്.



ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വിജയകരമായ ചിത്രങ്ങളിൽ തന്നെയാണ് മലയാളത്തിലും അഭിനയിച്ചത്.
മലയാളത്തിൽ മോഹൻലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്നീ ചിത്രങ്ങളിലൊക്കെയായി സൂപ്പർ സ്റ്റാറുകളുടെ കൂടെയാണ് അഭിനയിച്ചത്.



ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ പുതുതായി താരം പങ്കുവെച്ച ഫോട്ടോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. സൂപ്പർ സ്റ്റാർ മമ്മുട്ടിയുടെ കൂടെയുള്ള ഫോട്ടോയാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.



മമ്മൂട്ടി ഒരു ഷൂട്ടിംഗ് ആവിശ്യാർഥം കഴിഞ്ഞ ദിസവം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പോയപ്പോഴാണ് പഴയ നായിക മമ്മൂട്ടിയെ കാണാനായി വന്നിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ താരം തന്നെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. പൂജയുടെ ഭര്‍ത്താവും നടനുമായ നവാബ് ഷായും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.



ചിത്രം പങ്കുവെച്ചു കൊണ്ട് താരം കുറിച്ചത് ഇങ്ങനെയാണ് : ‘എല്ലാ മേഘം ആരാധകര്‍ക്കും. എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരത്തിനൊപ്പം. ഏറെക്കാലത്തിന് ശേഷം നിങ്ങളെ കാണാനായതില്‍ ഒരുപാട് സന്തോഷം. നിങ്ങള്‍ അല്പം പോലും മാറിയിട്ടില്ല,’ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി പൂജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വളരെ പെട്ടന്ന് തന്നെ പൂജയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായിട്ടുണ്ട്.










