ഹോട്ടലിലെ പ്ലേറ്റുകൾ എറിഞ്ഞുപൊട്ടിച്ചു; ഒടുവിൽ വിശദീകരണവുമായി നൈല ഉഷ….

in Special Report

നടിയായും ടെലിവിഷൻ അവതാരകയായും റേഡിയോ ജോക്കിയായും തിളങ്ങി നിൽക്കുന്ന താരമാണ് നൈല ഉഷ. 2013 മുതൽ സിനിമയിൽ സജീവമായ താരം ചുരുക്കം ചില സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു. പത്ത് വർഷത്തോളം ദുബായിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്തതിനു ശേഷമാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ‘ഏഷ്യാവിഷൻ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡിബേറ്റ് അവാർഡ്’ താരത്തിനു ലഭിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായവും ഈ കഥാപാത്രം നേടിയിരുന്നു.

ജയസൂര്യ നായകനായി പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ താരത്തിന്റെ ‘ ആലപ്പാട്ട് മറിയം എന്ന കഥാപാത്രവും ഒരുപാട് അഭിനന്ദനങ്ങൾ താരത്തിന് നേടിക്കൊടുത്തു. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഏകദേശം 1.5 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

അതു കൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. പ്ലേറ്റ് എറിഞ്ഞു പൊട്ടിക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. പെട്ടെന്നാണ് വീഡിയോ വൈറലായത്.

അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പാർട്ടി വീഡിയോ ആയിരുന്നു ഇത്. ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ നൈല ഉഷയും സുഹൃത്തുക്കളും അവിടുത്തെ പ്ലേറ്റുകൾ എറിഞ്ഞ് പൊട്ടിക്കുന്നതായാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോ വൈറൽ ആയതോടെ ഇതിനെ ചോദ്യം ചെയ്ത് നിരവധി പേരാണ്‌ രംഗത്തെത്തിയത്. ഒരുപാട് വിമർശനങ്ങളും പഴികളും താരത്തിന് ഇതിനോടകം കേൾക്കേണ്ടി വന്നിട്ടുണ്ട്.

ഇപ്പോൾ താരം വിമർശകർക്ക് മറുപടി നൽകുകയാണ്. ഒരു ലൈവിലൂടെയാണ് കഴിഞ്ഞ വീഡിയോയുടെ വിശദീകരണം താരം നൽകുന്നത്. താൻ ചെയ്തത് ഒരു ഗ്രീക്ക് ട്രഡീഷൻ ആണെന്നും റസ്റ്റോറന്റ് ഒരു ഗ്രീക്ക് റസ്റ്റോറന്റ് ആണെന്നും താരം പറഞ്ഞു. ഗ്രീക്കുകാർ വർഷങ്ങളായി ഫോളോ ചെയ്തു വരുന്ന ഒരു പാരമ്പര്യം ആണിതെന്നും എന്തെങ്കിലും വിശേഷ ദിവസങ്ങൾ ഒക്കെ വരുമ്പോൾ പ്ലേറ്റ് പൊട്ടിക്കുന്നത് സാധാരണ കാര്യമാണെന്നും താരം വ്യക്തമാക്കി.

ഇത് ഫുഡ് കഴിക്കാൻ ഉപയോഗിക്കുന്ന പ്ലേറ്റ് പോലെയല്ലെന്നും പൊട്ടിക്കാൻ വേണ്ടി അവരുണ്ടാക്കുന്ന പ്ലേറ്റാണെന്നും തറയിലിട്ട് പൊട്ടിച്ച് കഴിഞ്ഞാൽ പൊട്ടിയത് ശേഖരിച്ച് വീണ്ടും പ്ലേറ്റുകളുണ്ടാക്കി അടുത്ത ഗസ്റ്റിന് നൽകുകയാണ് ചെയ്യുകയെന്നും താരം ലൈവിൽ പറഞ്ഞു. ഇത് ഒരു പാരമ്പര്യത്തിന്റെ ഭാഗമായിട്ടുള്ള ഒന്നാണെന്നും ഫുഡ് കഴിക്കുന്ന പ്ലേറ്റല്ല എറിഞ്ഞു പൊട്ടിക്കുന്നതെന്നും താരം കൂട്ടിച്ചേർക്കുകയും ചെയ്തു.

Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla
Nyla

Leave a Reply

Your email address will not be published.

*