
വെറും 24 വയസ്സുള്ള ഒരു മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമയായ യുവതിയെ തേടിയാണ് സോഷ്യൽ മീഡിയയിൽ അന്വേഷണങ്ങൾ ഊർജിതമായത്. ചിത്ര വിലാസ് കടം എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പക്ഷെ സോഷ്യൽ മീഡിയ ഇടങ്ങളിൽ എവിടെയും ഇങ്ങനെ ഒരു പേരിൽ ഒരു അക്കൗണ്ട് പോലും കാണാൻ സാധിക്കില്ല. താരം സോഷ്യൽ മീഡിയയിൽ എന്നല്ല പൊതു ഇടങ്ങളിൽ എല്ലാം ഉപയോഗിക്കുന്ന പേര് ടിൻക്വിൽ കപൂർ എന്നാണ്.



ടിൻക്വിൽ കപൂർ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. എങ്കിൽ കൂടെയും ഡോൾ ചിത്ര എന്നാണ് ഈ സുന്ദരിയുടെ വിളിപ്പേര്. നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ടിൻക്വിൽ കപൂർ. താരത്തിന് ഇപ്പോൾ 24 വയസ്സാണ് പ്രായം. പക്ഷേ ഇപ്പോഴേ തന്നെ 20 ലക്ഷത്തിലേറെ പേർ താരത്തെ ഫോളോ ചെയ്യുന്നു. അത്രത്തോളം മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിനുള്ളത്.



പ്രധാനപ്പെട്ട സിനിമകളിൽ വലിയ വേഷങ്ങളിലൂടെ ആരാധകരെ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. സൗന്ദര്യം മാത്രമല്ല അഭിനയവും ഫോളോവേഴ്സിനെയും ആരാധകരെയും കൂടുതൽ തരത്തിലേക്ക് അടുപ്പിക്കുന്നു എന്ന് വേണമെങ്കിലും പറയാം. 2019 ൽ പുറത്തിറങ്ങിയ ബൻജാര എന്ന തെലുങ്ക് ചിത്രത്തിൽ പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെടുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.



ചെറുപ്പത്തിൽ തന്നെ അച്ഛൻ മരണപ്പെട്ടത്തോടെ അമ്മയും സഹോദരനും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. തന്റെ ആറാം വയസിൽ ആയിരുന്നു ടിൻക്വിളിന്റെ അച്ഛന്റെ വിയോഗം. ഇഷ്ട ഭക്ഷണം പിസയും ഇഷ്ട നടൻ വിജയ് ദേവർഗൊണ്ടയും ആണ്. ചെറുപ്പം മുതൽ തന്നെ ഒരു മോഡലും നടിയുമാകണം എന്നായിരുന്നു ഡോൾ ചിത്രയുടെ ആഗ്രഹം.



ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഈ ആഗ്രഹം സാക്ഷാത്കരിക്കുകയും ചെയ്തു. താരം ആദ്യമായി മോഡൽ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത് ആമസോണിനും സ്നാപ്പ് ഡീലിനും വേണ്ടിയുള്ള ചിത്രങ്ങളിൽ ആയിരുന്നു. അവിടം മുതൽ താരം പ്രേക്ഷകർക്ക് പ്രിയങ്കരി ആവാൻ തുടങ്ങി അതിനുശേഷം സിനിമയിൽ അഭിനയിച്ചപ്പോൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടാൻ സാധിക്കുകയും ചെയ്തു.



തെലുങ്ക് ഹൊറർ ചിത്രം ബൻജാരയിൽ കൂടി ആണ് ടിൻക്വിൽ അഭിനയ ലോകത്തിൽ തുടക്കം കുറിച്ചത്. മികച്ച അഭിനയമാണ് താരം തുടക്കം മുതൽ ഇതുവരെയും പ്രകടിപ്പിക്കുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ താരത്തിന് സാധിക്കുന്നത് അഭിനയത്തിന്റെ മികവു കൊണ്ട് തന്നെയാണ്.



തനിക്ക് ഭ്രാന്തനെപ്പോലെയുള്ള ശാരീരിക ക്ഷമത ഇഷ്ടമാണ് എന്നും മിക്കപ്പോഴും ഷൂട്ടിംഗ് ഉണ്ടാകുമെങ്കിലും ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട് എന്നും താരം തന്റെ ആരോഗ്യ പരിപാലനത്തെ കുറിച്ച് ചോദിക്കുമ്പോൾ പറയുന്നുണ്ട്. താരം തന്നെക്കുറിച്ചു തന്നെ പറയുന്നത് ഫിറ്റ്നസ് ഫ്രീക്ക് എന്നാണ്.ശാരീരിക സൗന്ദര്യത്തിന് ഒപ്പം ആരോഗ്യത്തിനും താരം പ്രാധാന്യം കൽപ്പിക്കുന്നു എന്നതിന് തെളിവാണിത്.










