
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് റെബ മോണിക്ക ജോൺ. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി താരം മാറി കഴിഞ്ഞിരിക്കുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപെടുത്താൻ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചിട്ടുണ്ട്.



മലയാളം തമിഴ് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച താരം തെലുങ്കിൽ താമസിയാതെ പ്രത്യക്ഷപ്പെടാൻ പോവുകയാണ്. ആക്ഷൻ ഹീറോ ബിജു പോലോത്ത സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്ത അനു ഇമ്മാനുവൽ താരത്തിന്റെ കസിൻ സിസ്റ്റർ ആണ്. സൗത്ത് ഇന്ത്യയിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച താരങ്ങളുടെ കൂടെ സ്ക്രീൻ പങ്കിടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.



താരം സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.



ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ദീപാവലി ദിവസ ആഘോഷ ഫോട്ടോകളാണ്. റിബ മോണിക്ക ജോനും ദീപാവലി ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ട് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ്. കിടിലൻ ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. പ്രഷുൻ പ്രശാന്ത് ശ്രീധർ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.



മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് ടെലിവിഷൻ റിയാലിറ്റി ഷോ ആയ മിടുക്കിയിലെ സെക്കൻഡ് റണ്ണർ അപ്പ് ആയിരുന്നു താരം. അവിടെ നിന്നാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നിവിൻപോളി രഞ്ജി പണിക്കർ തുടങ്ങിയ പ്രധാനവേഷത്തിലെത്തിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്.



2018 ൽ ജയ് നായകനായി പുറത്തിറങ്ങിയ jarugandi എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. വിജയ് നായകനായി പുറത്തിറങ്ങിയ സ്പോർട്സ് സിനിമയായ ബിഗിൽ ലൂടെയാണ് താരം സൗത്ത് ഇന്ത്യയിൽ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്. രത്നൻ പ്രപഞ്ച യാണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. വെബ് സീരിസ് ലും താരം അഭിനയിച്ചിട്ടുണ്ട്.








