
ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ട് മലയാള സിനിമയിലെ മുൻനിര നടിയായി താരമാണ് സനുഷ സന്തോഷ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെറുപ്പത്തിലും ഇപ്പോഴും താരം ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു.



സനുഷ ഇപ്പോൾ ബേബി സനുഷ അല്ല. താരം അങ്ങ് വലുതായി മലയാളത്തിലെ പല സിനിമകളിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ സഹോദരൻ സനൂപ് സന്തോഷ് സിനിമയിൽ സജീവമായ മറ്റൊരു കലാകാരനാണ്. സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.



താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്കുമായി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. തരത്തിന്റെ പുത്തൻ ഫോട്ടോകളൊക്കെ കിടിലൻ ബോൾഡ് ആറ്റിറ്റ്യൂഡ് ലുക്കിലാണ് കാണപ്പെടുന്നത്. സനുഷ പഴയ ബേബി സനുഷ അല്ല എന്ന് തെളിയിച്ചിരിക്കുകയാണ്.



ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ദീപാവലി ദിവസത്തിൽ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് വൈറൽ ആയിട്ടുള്ളത്. താരം അതിനു നൽകിയ ക്യാപ്ഷൻ ആണ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. താരത്തിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.



“ദീപാവലി ഫോട്ടോ ഇല്ല, വേണമെങ്കിൽ കണ്ണട വെച്ച് കീറിയ പാന്റ് ഇട്ട ഫോട്ടോ ഉണ്ട്. ഇതുവെച്ച് അഡ്ജസ്റ്റ് ചെയ്തോളു. എന്ന ക്യാപ്ഷൻ എഴുതി കിടിലൻ ഫോട്ടോകൾ ആണ് സനുഷ സന്തോഷ് ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കീറിയ പാന്റും കണ്ണട വെച്ചും കിടിലൻ മോഡൽ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദാദാസാഹിബ് എന്ന സിനിമയിൽ ബാലതാരമായി നാരം പ്രത്യക്ഷപ്പെട്ടു. കാസി യാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ട തമിഴ് സിനിമ.2004 ൽ മമ്മൂട്ടി പത്മപ്രിയ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ കാഴ്ച എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. താരം ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് 2012 ദിലീപ് നായകനായി പുറത്തിറങ്ങിയ മിസ്റ്റർ മരുമകൻ എന്ന സിനിമയിലാണ്.










