’15 വയസ്സേ ആയിട്ടുള്ളൂ, അതിനനുസരിച്ച് പെരുമാറൂ’ ഇതുപോലുള്ളവരെ മൈൻഡ് ചെയ്യാറില്ല : അനിഖ…

in Special Report

ബാല താരമായി സിനിമാ ലോകത്ത് വന്ന്  തന്റെതായ അഭിനയ വൈഭവം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അഭിനേത്രിയാണ് അനിഖ സുരേന്ദ്രൻ.2010 മുതലാണ് താരം സിനിമാഭിനയ മേഖലയിൽ സജീവമായി തുടങ്ങിയത്. അരങ്ങേറ്റ ചിത്രം മലയാള ഭാഷയിൽ ആയിരുന്നുവെങ്കിലും തമിഴ് ചിത്രങ്ങളായ  യെന്നൈ അറിന്താൽ,  വിശ്വാസ്വം എന്നിവയിലൂടെയാണ് താരം ജനകീയമാക്കി.

ഓരോ സിനിമകളിലൂടെയും താരം നേടിയത് ലക്ഷക്കണക്കിന് പുതിയ ആരാധകരെയാണ്.  2013 പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന സിനിമയിലെ  സേതുലക്ഷ്മി എന്ന കഥാപാത്രത്തിനാണ് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയത്. കഥ പറയുന്നു എന്ന സിനിമയിലെ കഥാപാത്രവും താരത്തിന്റെ പ്രശസ്തി  വർദ്ധിപ്പിച്ചിട്ടുണ്ട്.

ദ ഗ്രേറ്റ് ഫാദർ എന്ന സിനിമയിലെ സാറാ ഡേവിഡ്, ഭാസ്കർ ദി റാസ്കൽ എന്ന സിനിമയിലെ ശിവാനി എന്നീ കഥാപാത്രങ്ങൾ വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സിനിമകൾക്ക് പുറമേ ഹ്രസ്വ ചിത്രങ്ങളിലും താരം അഭിനയിച്ചു. 2012 പുറത്തിറങ്ങിയ അമർനാഥ്, 2015 പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളായ MAA, കളേഴ്സ് ഓഫ് ലൈറ്റ് എന്നിവയും മികച്ച പ്രതികരണങ്ങളാണ് നേടിയത്.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിനെ ഒരു മില്യൻ ഫോളോവേഴ്സ് ഉള്ള താരമാണ് അനിഖ സുരേന്ദ്രൻ എന്ന് പറഞ്ഞു കേൾക്കുമ്പോൾ ആറാം ക്ലാസിൽ വച്ച് സ്വന്തം കൂട്ടുകാർക്ക് വേണ്ടി തുടങ്ങിയതാണ് എന്നും അത് ഇത്തരത്തിൽ വളരുമെന്നും വിചാരിച്ചതല്ല എന്ന് വളരെ സന്തോഷത്തോടു കൂടി താരം പങ്കുവെക്കുന്നു. പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷകർ എറ്റെടുക്കാറുണ്ട്.

സദാചാര വാർത്തകളും മറ്റും എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായി ആകാറുണ്ട്. സെലിബ്രേറ്റി പദവിയിലുള്ള ഒരാളെയും സദാചാരവാദികൾ വെറുതെ വിടാറില്ല. എന്തായാലും ഇപ്പോൾ ഇരയായിരിക്കുന്നത് അനിഖ സുരേന്ദ്രനാണ്. സദാചാര കാരുടെ വിമർശനങ്ങളും നിർദ്ദേശങ്ങളും തനിക്ക് നേരെയും വരാറുണ്ട് എന്നും എല്ലാം അവഗണിക്കാറാണ് പതിവ് എന്നുമാണ് താരം പറയുന്നത്.

’15 വയസ്സേ ആയിട്ടുള്ളൂ, അതിനനുസരിച്ച് പെരുമാറൂ’ എന്നൊക്കെ പറഞ്ഞ് കമന്റുകൾ വരാറുണ്ട് എന്നും അവർക്ക് താൻ മറുപടി നൽകാറുള്ളത് അതെന്റെ ഇഷ്ടമാണെന്നാണ് എന്നൊക്കെയാണ് താരം പറഞ്ഞു വെച്ചത്.  ഇത്തരം നെഗറ്റീവ് വാക്കുകൾ ഉപേക്ഷിച്ച് സ്വന്തമായൊരു ഒരു പോസിറ്റീവ് സ്പേസിൽ നിൽക്കാനാണ് ശ്രമിക്കുന്നതെന്നും അനിഖ പറയുന്നു.

Anikha
Anikha
Anikha
Anikha
Anikha
Anikha

Leave a Reply

Your email address will not be published.

*