
മലയാളത്തിലെ പ്രിയ താരമാണ് ശാലിൻ സോയ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ മനസ്സിനെ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ എന്ന പേരിലും അറിയപ്പെടുന്ന താരം അവതാരക എന്ന നിലയിലും ഡാൻസർ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിക്കാൻ തരത്തിന് സാധിച്ചു.



ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. 2004 ലാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും താരം തിളങ്ങിനിന്നു. താമസിയാതെ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു ഫലിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.



താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ സന്തോഷങ്ങളും താരം ആരാധകരെ അറിയിക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആൾക്കാരാണ് താരത്തെ ഫോളോ ചെയ്യുന്നത്.



ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം സുന്ദരിയായാണ് കാണപ്പെടുന്നത്. ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് കുട്ടി ഉടുപ്പ് ധരിച്ചു ഫോട്ടോക്ക് പോസ് നൽകിയ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ദുബൈയിലെ അവധി ആഘോഷ ഫോട്ടോകളാണ് താരം പങ്കുവെച്ചത്.



2004 ൽ പുറത്തിറങ്ങിയ കൊട്ടേഷൻ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. 2006 പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെ താരം കുറച്ച് നല്ല വേഷം ചെയ്തു. തുടർന്നങ്ങോട്ട് ഒരുപാട് സിനിമകളിൽ നല്ല വേഷങ്ങൾ താരത്തെ തേടിയെത്തി. സ്വപ്നസഞ്ചാരി, മാണിക്യക്കല്ല്, മല്ലുസിംഗ്, ധമാക്ക തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.



മിനിസ്ക്രീനിലും താരം തിളങ്ങി നിന്നിട്ടുണ്ട്. സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്ന മിഴി തുറക്കുമ്പോൾ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 2010 മുതൽ 12 വരെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് സീരിയലായ ഓട്ടോഗ്രാഫിൽ കൂടെയാണ് താരം ആരാധകരെ നേടിയെടുത്തത്. അവതാരകയായും താരം തിളങ്ങിയിരിക്കുന്നു.










