സൂപ്പർ താര ചിത്രം ആണെങ്കിൽ കുഴപ്പമില്ല, ദേശീയ അവാർഡ് നേടിയ ഞാൻ എന്തിന് ടിനി ടോമിന്റെ നായിക ആവണം; പ്രിയാമണി പറഞ്ഞത് ഇങ്ങനെ…

in Special Report

മലയാളം തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ഭാഷകളിൽ അഭിനയിക്കുന്ന മുൻനിര അഭിനേത്രിയും മോഡലിംഗ് താരവുമാണ്  പ്രിയാമണി. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചത് കരിയറിലെ മികച്ച നേട്ടമാണ്. മേഖലയിൽ നിന്ന് ഒരുപാട് നേട്ടങ്ങൾ കൈവരിച്ച അഭിനേത്രിയാണ് പ്രിയാമണി.

മോഡലിംഗ് രംഗത്ത് നിന്നാണ് താരം ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. തെലുങ്കിൽ താരം ഒരു  സോഷ്യോ-ഫാന്റസി ചിത്രമായ യമദോംഗ വലിയ വിജയമായതോടെ തെലുങ്ക് ഭാഷയിലും താരം ശ്രദ്ധേയയായി.  2008ൽ തിരക്കഥ എന്ന മലയാള സിനിമയിൽ അഭിനയിക്കുകയും ആ സിനിമയിലൂടെ തന്നെ  താരത്തിന് ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും ലഭിക്കുകയും ചെയ്തു.

മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് ഓരോ സിനിമയിലൂടെയും താരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. 2009ലാണ് കന്നട ഭാഷയിൽ അരങ്ങേറുന്നത്. റാം എന്ന റൊമാന്റിക് കോമഡി സിനിമയായിരുന്നു ആദ്യത്തേത്.   തമിഴ്-ഹിന്ദി ഐതിഹാസിക സാഹസിക ചിത്രങ്ങളായ രാവൺ, രാവണൻ എന്നീ ചിത്രങ്ങളിലൂടെ  ആണ് താരം  ഹിന്ദി ചലച്ചിത്ര മേഖലയിൽ പ്രവേശിക്കുന്നത്.

ചാരുലത എന്ന ബഹുഭാഷാ ചിത്രത്തിലെ സയാമീസ് ഇരട്ടകളെ അവതരിപ്പിച്ചതും വളരെയധികം ശ്രദ്ധേയമായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത് അതുകൊണ്ട് തന്നെയാണ്.

താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിൽ ടിനി ടോമിനെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് എന്തുകൊണ്ട് എന്ന് വിവാദപരമായ ഒരു ചോദ്യത്തിന്  മാന്യമായി താരം മറുപടി നൽകി. എന്തുകൊണ്ട് തന്റെ കൂടെ അഭിനയിച്ചില്ല, എന്താണ് താരം സിനിമ തെരഞ്ഞെടുക്കുന്നതിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്നാണ് ടിനിടോം നേരിട്ട് ചോദിച്ചത്.

അഭിമുഖത്തിന് ഇടയിൽ ടിനി ടോം നേരിട്ട് ചോദ്യം താരത്തോട് ചോദിച്ചു എന്നുള്ളതു കൊണ്ട് തന്നെ അഭിമുഖം വളരെ പെട്ടെന്ന് വൈറലായിരുന്നു. അത് തന്റെ കരിയറിന് വല്ലാതെ നെഗറ്റീവ് ആയി  ബാധിക്കുമെന്നതു കൊണ്ട് മാത്രമാണ് മലയാളത്തിലെ ആ സിനിമ വേണ്ടെന്നു വച്ചത് എന്നാണ് പ്രിയാമണി  മറുപടി പറഞ്ഞത്.

Priya
Priya
Priya
Priya

Leave a Reply

Your email address will not be published.

*