ഈ ഒരു കാരണം കൊണ്ട് കല്യാണാലോചനകൾ മുടങ്ങിപ്പോകുന്നു..!! ഏതൊരു സ്ത്രീയെയും പോലെ ഒരു കുടുംബ ജീവിതം ഞാനും ആഗ്രഹിക്കുന്നു….

in Special Report

ഒരു സമയത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന നടിയാണ് ലക്ഷ്മി ശർമ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമായി മാറാൻ ലക്ഷ്മി ശർമക്ക്‌ സാധിച്ചിരുന്നു. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവുതെളിയിച്ച താരം സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയിരുന്നു.

രണ്ടായിരം മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം 2006-ലാണ് ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഏകദേശം പതിനഞ്ച്ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചതിനുശേഷം 2006 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ പളുങ്ക് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ അരങ്ങേറിയ താരം പിന്നീട് 40 ഓളം സിനിമകളിൽ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്മാരുടെ കൂടെ അഭിനയിച്ചു കഴിവ് തെളിയിച്ചു. മലയാളം തെലുങ്ക് തമിഴ് കന്നഡ എന്നീ നാല് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ടി വി സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് മലയാളി വീട്ടമ്മമാരുടെ ഇഷ്ടതാരമായി മാറാനും താരത്തിന് കഴിഞ്ഞു.

ഇപ്പോൾ താരം വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ആരും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. അതിന്റെ കാരണമാണ് താരം ഈയടുത്ത് വെളിപ്പെടുത്തിയത്. നടി ആയതിന്റെ പേരിൽ കല്യാണാലോചനകൾ മുടങ്ങുന്നു എന്നാണ് താരം ഈയടുത്ത് പറയുകയുണ്ടായി. ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാരണം തന്നെയാണ് ഇത്.

ഒരു നടിയായതിന്റെ പേരിൽ പല വിവാഹാലോചനകളും തമുടങ്ങിയിട്ടുണ്ട് എന്ന് താരം പറഞ്ഞു. മറ്റെല്ലാ സ്ത്രീകളെപ്പോലെ ഒരു കുടുംബജീവിതം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. വിവാഹ നിശ്ചയം കഴിഞ്ഞ് കല്യാണം വരെ എത്തിയ പല ബന്ധങ്ങളും ഇല്ലാതായിട്ടുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു. പ്രണയ വിവാഹത്തിൽ താൽപര്യമില്ല എന്നും, അറേഞ്ച് മാരേജ് ആണ് താല്പര്യം എന്നും താരം പറഞ്ഞു.

താരം ഇപ്പോഴും സിനിമയിൽ സജീവസാന്നിധ്യമാണ്. മലയാള സിനിമ പ്രേമികൾ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിഥ്വിരാജ് സിനിമയായ ആടുജീവിതത്തിൽ താരം അഭിനയിക്കുന്നുണ്ട്. 2018 ൽ ജയസൂര്യ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ക്യാപ്റ്റനിൽ ജയസൂര്യ അവതരിപ്പിച്ച സത്യനെന്ന കഥാപാത്രത്തിന്റെ അമ്മയായാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi

Leave a Reply

Your email address will not be published.

*