‘ആരാധകരുടെ കണ്ണുകൾ അല്ലുവിന്റെ ഭാര്യയിൽ, ആഘോഷത്തിൽ താരകുടുംബം..’ – വീഡിയോ കാണാം….

in Special Report

മലയാളത്തിന്റെ സ്വന്തം ദത്തുപുത്രനാണ് അല്ലു അർജുൻ. തെലുങ്കു സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരത്തിന് മലയാളത്തിലും ഒരുപാട് ആരാധകരുണ്ട്. താരത്തിന്റെ ഒട്ടുമിക്ക എല്ലാ സിനിമകളും മലയാളത്തിൽ സൂപ്പർ ഹിറ്റായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ആര്യ എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരം പിന്നീട് ഹാപ്പി ഹീറോ ബണ്ണി തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകർ ഹൃദയത്തിൽ നിലയുറപ്പിച്ചു.

ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷക ഹൃദയത്തെ കീഴടക്കാൻ അല്ലു അർജുൻ എന്ന കലാകാരന്ന് സാധിച്ചിട്ടുണ്ട്. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ എന്ന് തന്നെയാണ് താരം അറിയപ്പെടുന്നത്. കാരണം താരം അവതരിപ്പിച്ച ഒട്ടുമിക്ക എല്ലാ കഥാപാത്രങ്ങളും സ്റ്റൈലിഷ് കഥാപാത്രങ്ങൾ ആയതുകൊണ്ട് തന്നെയാണ്. പ്രേക്ഷകർ ആഗ്രഹിക്കുന്ന രൂപത്തിലുള്ള പ്രകടനമാണ് താരം എപ്പോഴും കാഴ്ചക്കാറുള്ളത്.

സോഷ്യൽമീഡിയയിലും സജീവം ആണ് താരം. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കുടുംബത്തിലെ സന്തോഷം നിമിഷങ്ങളും താരം ആരാധകർക്ക് വേണ്ടി പങ്ക് വെക്കുന്നുണ്ട്. ഭാര്യ സ്നേഹ റെഡി യോടൊപ്പം മക്കളോടൊപ്പം ഉള്ള താരത്തിന്റെ ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ സാധാരണയായി നമുക്ക് കാണാൻ സാധിക്കും.

കഴിഞ്ഞ ദീപാവലി ആഘോഷ വേളയിൽ ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും ദീപാവലി ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അല്ലു അർജ്ജുനൻ ദീപാവലി ആഘോഷ ഫോട്ടോകളിൽ തിളങ്ങി നിന്നിരുന്നു. ഇപ്പോൾ ഭാര്യയും അല്ലു അർജുനും ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ദീപാവലി ആഘോഷിക്കുന്ന വീഡിയോ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്.

അല്ലുഅർജുൻ ന്റെ സ്റ്റൈലിഷ് ലുക്കിന് പുറമേ പ്രേക്ഷകരുടെ കണ്ണു തിരിഞ്ഞത് ഭാര്യ സ്നേഹ റെഡ്ഢി യിലേക്കാണ്. കറുപ്പ് ഡ്രസ്സ് ൽ കിടിലൻ സ്റ്റൈലിഷ് ലുക്കിലാണ് അല്ലുഅർജുൻ വിഡിയോയിൽ കാണപ്പെടുന്നത്. ഭാര്യ സ്നേഹ റെഡി മഞ്ഞ ഡ്രസ്സിൽ അതീവ സുന്ദരിയായി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അല്ലുഅർജുൻ വരെ സൈഡിൽ ആകുന്ന രൂപത്തിലാണ് താരത്തിന്റെ വീഡിയോയിലെ പ്രസൻസ്.

വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നുണ്ട്. ദീപങ്ങൾക്ക് നടുവിൽ മഞ്ഞ ഡ്രസ്സിൽ മാലാഖയെപ്പോലെ പ്രത്യക്ഷപ്പെട്ട സ്നേഹ റെഡ്ഡിയുടെ എൻട്രി ഏവരെയും ആകർഷിച്ചിരുന്നു. 2011 ലാണ് ഇവർ തമ്മിലുള്ള വിവാഹം നടക്കുന്നത്. താര നിബിഡമായ ചടങ്ങായിരുന്നു അത്. രണ്ട് കുട്ടികളുമായി സുഖ ജീവിതമാണ് മുന്നോട്ട് നയിക്കുന്നത്. അല്ലു അയാൻ, അല്ലു അർഹ എന്നിവരാണ് മക്കൾ.

Sneha
Allu
Sneha
Sneha
Allu
Allu

Leave a Reply

Your email address will not be published.

*