കല്യാണ രാമൻ പാണ്ടിപ്പട തുടങ്ങിയ സിനിമകളുടെ ഫീമെയിൽ വേർഷൻ ചെയ്യാൻ ആഗ്രഹമുണ്ട്… ആഗ്രഹം തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്… സോഷ്യൽ മീഡിയയിൽ വൈറലായി ഇന്റർവ്യൂ….

in Special Report

നടിയായും മോഡലായും തിളങ്ങി  നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുകയും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തതിനു ശേഷമാണ് സിനിമ അഭിനയ രംഗത്തേക്ക് താരം വരുന്നത്. 2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. സൗന്ദര്യത്തിന് ഒപ്പം നിൽക്കുന്ന അഭിനയ മികവും താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ് വലിയ ആരാധകbവൃന്ദത്തെ വളരെ ചെറിയ സമയം കൊണ്ട് തന്നെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്. ആദ്യ സിനിമയിലെ അഭിനയം തന്നെ ശ്രദ്ധേയമായ രൂപത്തിൽ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു.

മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും മികച്ച അഭിപ്രായങ്ങളും നേടാനും ലഭിച്ച പ്രേക്ഷക പ്രീതിയും പിന്തുണയും എല്ലാം ഓരോ സിനിമകളിലൂടെയും താരത്തിന് നിലനിർത്താനും ഭാഗ്യം ഉണ്ടായി. ജമ്നാപ്യാരി എന്ന സിനിമയിലെ അഭിനയ വൈഭവം മറ്റൊരുപാട് സിനിമകളിലേക്ക് താരത്തിന് ക്ഷണം ലഭിക്കാൻ കാരണമായി. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷകമനസ്സിൽ നിലനിർത്താൻ താരത്തിന് സാധിച്ചു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും താരത്തിനെ പ്രോജക്ടുകൾ ഉണ്ട്. ഫോർ ജി എന്ന തമിഴ് സിനിമയിലും ലവ്വർ, ഹീറോ ഹീറോയിൻ, നേനു ലെനി നാ പ്രേമകഥ എന്നീ മൂന്ന് സിനിമകൾ തുടർച്ചയായി തെലുങ്കിലും പുറത്തുവരാൻ ഇരിക്കുകയാണ്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിൻ ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്.

താരത്തിന്റെതായി പുറത്തു വന്ന പുതിയ അഭിമുഖത്തിന്റെ ചെറിയ ഒരു ഭാഗമാണ് ഇപ്പോൾ ആരാധകർക്കിടയിൽ സജീവമാകുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്തിരിക്കുന്നത്. അഭിമുഖത്തിൽ താരം സംസാരിക്കുന്നത് താരത്തിന് ചെയ്യാൻ ആഗ്രഹമുള്ള സിനിമകളെ കുറിച്ചാണ്. കല്യാണ രാമൻ പാണ്ടിപ്പട തുടങ്ങിയ സിനിമകളുടെ ഫീമെയിൽ വേർഷൻ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്നാണ് താരം പറയുന്നത്.

സാധാരണയായി സ്ത്രീ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമകളുടെ ആശയങ്ങൾ സ്ത്രീകൾ ഒരുപാട് കഷ്ടത അനുഭവിക്കുന്നതോ അവർ സഫർ ചെയ്യുന്നതോ ആയ സീരിയസ് റോളുകൾ ആയിരിക്കും. അതിൽ നിന്ന് വ്യത്യസ്തമായി കല്യാണരാമൻ പോലോത്ത സിനിമകളുടെ ഫീമെയിൽ വേർഷൻ ചെയ്യാൻ ആഗ്രഹമുണ്ട് എന്നാണ് താരം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri

Leave a Reply

Your email address will not be published.

*