തെങ്കാശി പട്ടണത്തിലെ ആ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ, പടം കണ്ടപ്പോൾ അയ്യോ എന്ന് വിളിച്ചുപോയി; വെളിപ്പെടുത്തലുമായി നടി മന്യ…

in Special Report

മലയാള സിനിമ ചരിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന അഭിനേത്രിയാണ് മന്യ. ജോക്കറിലൂടെയാണ് മലയാളികള്‍ മന്യയെ അറിയുന്നത്. വക്കാലത്ത് നാരയണന്‍ കുട്ടി, വണ്‍ മാന്‍ ഷോ, രാക്ഷസരാജാവ്, കുഞ്ഞിക്കൂനന്‍ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

താരം നായികയായി അഭിനയിച്ച സിനിമകളിൽ മിക്കതും വൻവിജയമായിരുന്നു. സജീവമായിരുന്ന കാലഘട്ടത്തിൽ അത്രയും താരം അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷകർ സ്വീകരിച്ചിരുന്നു കാരണം പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ താരം ഓരോ വേഷവും കൈകാര്യം ചെയ്തു.

പതിനൊന്നില്‍ വ്യാഴം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. വളരെ തെളിവിലും മികവിലും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിരുന്നത്. പക്ഷേ വിവാഹത്തിനു ശേഷം  താരം സിനിമാഭിനയ മേഖലയോട് വിട്ടു നിൽക്കുകയാണ് ചെയ്തത്. ഇപ്പോൾ താരം കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കുകയാണ്.

സിനിമയിൽ സജീവമല്ലെങ്കിലും വിദേശത്ത് ഫിനാൻഷ്യൽ അനലിസ്റ്റായി താരം ജോലി ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന് ആരാധക വൈപുല്യം ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗമാകാറുണ്ട്.

താരത്തിന്റെ വാക്കുകളും താരത്തെ കുറിച്ചുള്ള വാർത്തകളും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമാകാറുള്ളത്. മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമയായ തെങ്കാശിപ്പട്ടണം എന്ന സിനിമയിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തന്നെ ക്ഷണിച്ചിരുന്നു എന്നാണ് ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത്.

എന്നാൽ ഡേറ്റിന്റെ പ്രശ്‌നവും മറ്റും കാരണം കൊണ്ടും ആ സിനിമ കൈയ്യിൽ നിന്ന് പോയിയെന്നും താരം പറയുന്നു. തെങ്കാശിപട്ടണം സിനിമ കണ്ടപ്പോൾ അഭിനയിക്കാത്തതിൽ വലിയ ഖേദം ഉണ്ടായി എന്നും ഏതു കഥാപാത്രത്തിനാണ് എന്നെ ക്ഷണിച്ചത് എന്ന് വ്യക്തമല്ലെങ്കിലും വല്ലാതെ നഷ്ടബോധം തോന്നി എന്നും താരം പറയുകയുണ്ടായി. തെലുങ്കിലും ഇത്തരത്തിലുള്ള നല്ല സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും ചെയ്ത ചില സിനിമകൾ വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട് എന്നും താരം പറഞ്ഞു.

Manya
Manya
Manya
Manya
Manya

Leave a Reply

Your email address will not be published.

*