എന്നെ കാണാൻ മിയ ഖലീഫയെ പോലെ ഉണ്ട് എന്ന് പലരും പറയുന്നുണ്ട് : അനാർക്കലി മരിക്കാർ….

in Special Report

2016 പുറത്തിറങ്ങിയ ആനന്ദം എന്ന ഒരൊറ്റ സിനിമയിലെ അഭിനയത്തിലൂടെ മാത്രം ഇന്നും അറിയപ്പെടുന്ന താരമാണ് അനാർക്കലി മരിക്കാർ. ആദ്യ സിനിമയായിരുന്നു എങ്കിലും വലിയ മികവുള്ള അഭിനയ വൈഭവം പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ് ഇപ്പോഴും താരത്തെ ആനന്ദത്തിൽ താരം അവതരിപ്പിച്ച ദർശന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർ ഓർക്കുന്നത്.

സിനിമാ മേഖലയിൽ വന്ന് ഒരുപാട് വർഷം കഴിഞ്ഞാലും ആദ്യം അഭിനയിച്ച സിനിമയിലെ അഭിനയ മികവ് കൊണ്ട് അറിയപ്പെടുന്ന ചില അഭിനേതാക്കൾ ഉണ്ടാകാറുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് അനാർക്കലി മരിക്കാർ. താരം കഥാപാത്രത്തോട് കാണിച്ച ആത്മാർത്ഥതയും അടുപ്പവും പ്രേക്ഷകർ തങ്ങളുടെ താരത്തെ നെഞ്ചിലേറ്റി തിരിച്ചു കൊടുക്കുകയായിരുന്നു.

വിദ്യാർത്ഥികൾക്കിടയിലെ സുന്ദര നിമിഷങ്ങളുടെ കഥ പറഞ്ഞ ആനന്ദം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഈ ഒരൊറ്റ സിനിമയിലൂടെ മാത്രം താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കാൻ സാധിച്ചു. അതിനു ശേഷം വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ മാത്രമാണ് പ്രേക്ഷകർക്ക് താരത്തെ കാണാൻ ഒത്തത് എങ്കിലും ആദ്യമുണ്ടായ ഇഷ്ടം ഇപ്പോഴുമുണ്ട്.

വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക സപ്പോർട്ടും സോഷ്യൽ മീഡിയ പിന്തുണയും എല്ലാം താരത്തിന് നേടിക്കൊടുത്തത് ദർശന എന്ന കഥാപാത്രമാണ് എന്ന് പറയാം. പിന്നീട് അഭിനയിച്ചതെന്നും മോശമാവുകയും ചെയ്തില്ല. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിമാനം ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം.

അതിനുശേഷം അമല, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിടുകയുണ്ടായി. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും കഥാപാത്രങ്ങളും സിനിമകളും ആണ് താരം സെലക്ട് ചെയ്യുന്നു എന്നത് കൊണ്ട് തന്നെയാണ് ആരാധകരും ഒരുപാട് ഉണ്ടാകുന്നത്. ഉയരേ എന്ന സിനിമയിൽ ടോവിനോ തോമസ്,  ആസിഫ് അലി,  പാർവതി തിരുവോത്ത് എന്നിവരോടൊപ്പം മികച്ച അഭിനയം തന്നെയാണ് താരവും കാഴ്ചവച്ചത്.

അഭിനയ രംഗത്ത് മാത്രമല്ല പഠന മേഖലയിലും താരം തിളങ്ങി മുന്നേറുകയാണ്. മാസ്  കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയത്   തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നാണ്. താരത്തിന്റെ  അച്ഛൻ ഫോട്ടോഗ്രാഫറാണ്. സഹോദരി മലയാള ചലച്ചിത്രത്തിൽ  അഭിനയിച്ചിട്ടുണ്ട്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് അഭിപ്രായം പറയുന്നതിൽ ഒരു മടിയും താരം കാണിക്കാറില്ല

അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെയും അതിനൊപ്പം വിമർശകരെയും താരം നേടിയിട്ടുണ്ട്. ഇപ്പോൾ താരത്തിന് ഒരു ഇന്റർവ്യൂ ക്ലിപ്പ് ആണ് വൈറലാകുന്നത്. തന്നെക്കാണാൻ മിയ ഖലീഫയെ പോലെ ഉണ്ട് എന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നും പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്. ഒരിക്കൽ എന്നോട് അങ്ങനെ ഒരാൾ പറഞ്ഞപ്പോൾ ഞാൻ എന്റെയും മിയ ഖലീഫയുടെയും ഫോട്ടോകൾ എടുത്തു ചേർത്തു വെച്ചു നോക്കി എന്നും താരം പറയുന്നുണ്ട്.

Anarkali
Anarkali
Anarkali
Anarkali

Leave a Reply

Your email address will not be published.

*