
സിനിമകളുടെയും സീരിയലുകളുടെയും വെബ് സീരീസുകൾ എയും പോലെ തന്നെ പ്രേക്ഷകർ കാത്തിരിക്കുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു മേഖലയാണ് മ്യൂസിക് ആൽബങ്ങൾ. ആശയങ്ങളുടെ വ്യതിരിക്തത കൊണ്ടും ഗുണമേന്മ കൊണ്ടുമാണ് മ്യൂസിക് ആൽബങ്ങളും ശ്രദ്ധനേടുന്നത്.



സിനിമാ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള താരങ്ങളാണ് അനഘയും ഗൗരി കിഷനും. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന പുതിയ മ്യൂസിക് വീഡിയോയുടെ ടീസർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ദിക്കിലൂനയിലെ ‘പേർ വെച്ചാലും’ എന്ന ഗാനത്തിലെ വൈറൽ നൃത്തച്ചുവടുകൾക്ക് ശേഷം ആണ് അനഘ ജനങ്ങൾക്കിടയിൽ പ്രശസ്തി നേടിയത്.



96 എന്നാ സിനിമയിലൂടെ ഗൗരി ജി കിഷൻ നേടിയ ഹൈപ്പും ആരാധക വർധനവും ചെറുതല്ല. ഇപ്പോൾ ഇരുവരും ഒരു സ്വതന്ത്ര മ്യൂസിക് വീഡിയോയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്. ഗാനത്തിന് ‘മഗിഴിനി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. മധൻ കാർക്കിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. കീർത്തന വൈദ്യനാഥനാണ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്.



മുഴുവൻ ഗാനവും നവംബർ 22 തിങ്കളാഴ്ച യുട്യൂബിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇപ്പോൾ പ്രമോ ടീസർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. റിലീസിന് മുന്നോടിയായി അണിയറപ്രവർത്തകർ ഗാനത്തിന്റെ ഒഫീഷ്യൽ ടീസർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.



രണ്ട് ക്ലാസിക്കൽ നർത്തകികളുടെ വേഷങ്ങളാണ് അനഘയും ഗൗരി കൃഷ്ണനും അവതരിപ്പിക്കുന്നത് രണ്ട് സ്ത്രീകൾ തമ്മിലുള്ള അടുപ്പമുള്ള പ്രണയത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ഗാനമായിരിക്കും ‘മഗിഴിനി’ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പ്രമോ ടീസറിൽ തന്നെ ആനയേയും ഗൗരിക ചുമയും വളരെ മനോഹരമായാണ് ചിത്രീകരിച്ചിട്ടുള്ളത്.









