ശ്രീവിദ്യ മുല്ലശ്ശേരിക്കൊപ്പം ക്രേസി പൂൾ ചലഞ്ചുമായി മൂന്നാറിൽ നിന്നും ഉപ്പും മുളകും താരം അശ്വതി… വീഡിയോ വൈറലാകുന്നു …

in Special Report

സമൂഹ മാധ്യമങ്ങളിൽ ഓരോ ദിവസവും പുതിയതരം ചലഞ്ചുകൾ പുറത്തു വരാറുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും ഓരോ ചാലഞ്ചിന് ലഭിക്കാറുണ്ട്. മാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ള താരങ്ങളാണ് ചലഞ്ചുകൾ പങ്കുവെക്കുന്നത് എങ്കിൽ വൈറലാകുമെന്നതിൽ സംശയമില്ല. ഒരുപാട് ചലഞ്ചുകൾ ഇതിനു മുൻപും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോൾ അശ്വതി നായർ വെച്ച വീഡിയോ ആണ് വൈറലാകുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപഴകുന്ന അശ്വതിയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ ഹിറ്റായി മാറാറുണ്ട്. ടെലിവിഷൻ പരമ്പരകളുടെ പതിവ് രീതികളെ എല്ലാം മറികടന്ന് അടിമുടി വ്യത്യസ്തമായ രീതിയും ഭാവവും കൊണ്ടു വന്ന പരമ്പരയാണ് ഉപ്പും മുളകും. ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹിയുടെ പിന്മാറ്റത്തിനു ശേഷം പരമ്പരയിൽ എത്തി പൂജ ജയറാം എന്ന  കഥാപാത്രത്തെ അവതരിപ്പിച്ച അഭിനേത്രിയാണ് അശ്വതി നായർ.

അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകയാണ് അശ്വതി. അതിനപ്പുറം തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ  സ്ഥാപകയും ആണ്. ഇതിനെല്ലാമപ്പുറം സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വിജെയും ആണ് അശ്വതി. സാമൂഹിക പ്രവർത്തനത്തെയും അഭിനയത്തെയും പാട്ടിനെയും ഒരുപോലെ കൊണ്ടു പോകുന്ന താരം ഒരു അടിപൊളി നർത്തകി കൂടിയാണ്.

ഇപ്പോൾ അശ്വതിയുടെ പുതിയ വീഡിയോയാണ് തന്റെ ഔദ്യോഗിക യൂട്യൂബ് വ്ലോഗ് ചാനൽ പ്രചരിപ്പിച്ചിരിക്കുന്നത്. സുഹൃത്തുക്കളോടപ്പം മൂന്നാറിൽ അവധി ആഘോഷിക്കാൻ പോയ കാഴ്ച്ചകളാണ് വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. സ്വിമ്മിംഗ് പൂളിൽ കുളിക്കുന്ന കാഴ്ചകളും വീഡിയോയിൽ കാണാൻ കഴിയുന്നത്. ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ലൂടെ ജനപ്രിയ താരമായി മാറിയ ശ്രീവിദ്യാ മുല്ലശ്ശേരിക്കൊപ്പം ആണ് ചാലഞ്ച്.

ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ പോപ്പുലറായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. നിറചിരിയോടെ നിഷ്കളങ്കമായി സംസാരിക്കുക എന്നതാണ് ശ്രീവിദ്യയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. താരത്തിന്റെ സംസാരം കേട്ടു കൊണ്ടിരിക്കാൻ വളരെ രസകരമാണ് എന്ന് ശ്രീവിദ്യയെ കുറിച്ച് അറിയുന്ന ആരും പറയും. എല്ലാവരും സമ്മതിക്കുന്ന ഒരു സത്യമാണിത്.

താരം ഏവിയേഷന് ബിരുദമെടുത്ത ഡിപ്ലോമയും ചെയ്തിട്ടുണ്ട്. ട്രെയിനിങ് നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് സിനിമയിൽ നിന്ന് അവസരങ്ങൾ വന്നത്. അതോടെ പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് പാഷന് പിന്നാലെ സിനിമകൾ ചെയ്തു.  നല്ല സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. സിനിമകളിൽ അഭിനയിച്ചു  എങ്കിലും പോപ്പുലറായത്  സ്റ്റാർ മാജിക്കിലൂടെയാണ്.

ക്യാമ്പസ് ഡയറി എന്ന ചിത്രത്തിന്റെ  ഓഡിഷനിൽ പങ്കെടുക്കുകയും പ്രതീക്ഷിക്കാതെ സെലക്ഷൻ കിട്ടുകയും  സഹനടിയായി അഭിനയിക്കുകയും ചെയ്തു. എയർഹോസ്റ്റസ് ആവണം എന്ന വലിയ ആഗ്രഹം സിനിമാഭിനയം വന്നപ്പോൾ വഴി തിരിഞ്ഞു പോവുകയായിരുന്നു എന്നാണ് താരം പറയുന്നത്. അഞ്ചോളം സിനിമകൾ താരം ചെയ്തിട്ടുണ്ട്. എന്തായാലും ക്രേസി പൂൾ ചലഞ്ച് വീഡിയോ ആരാധകർ എടുത്തുകഴിഞ്ഞു.

Aswathy
Sreevidya
Aswathy
Sreevidya
Aswathy
Sreevidya
Aswathy
Sreevidya
Aswathy

Leave a Reply

Your email address will not be published.

*