
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറേ വർഷങ്ങളായി കൃഷ്ണ കുമാർ മലയാള സിനിമയിൽ ചെയ്ത കഥാപാത്രങ്ങളിൽ ഉള്ള മികവ് തന്നെയാണ് ഇതിനു കാരണം. നിരവധി നല്ല കഥാപാത്രങ്ങളെ താരം സിനിമയിൽ അവതരിപ്പിച്ചു കയ്യടി നേടി. സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ കുടുംബം ഒന്നാകെ സജീവമാണ്.



താരത്തിന്റെ നാലു മക്കളെയും ഭാര്യയെയും പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ പരിചിതമാണ്. ഒരുപാട് നല്ല വേഷങ്ങൾ സിനിമയിൽ ചെയ്ത് കയ്യടി വാങ്ങിയ താരമാണ് മൂത്ത മകൾ അഹാന. ദിയ കൃഷ്ണ മോഡലിംഗ് മേഖലയിൽ ആണ് സജീവം. ഇഷാനി കൃഷ്ണ അടുത്തിടെ ആയിരുന്നു മലയാള സിനിമയിൽ അരങ്ങേറിയത്.



മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വൺ എന്ന ചിത്രത്തിലായിരുന്നു താരം ഒരു ശ്രദ്ധേയമായ കഥാപാത്രമായി എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ ഒരു മുഴു നീള കഥാപാത്രം താരത്തിന് ലഭിക്കുകയും അത് നന്നായി കൈകാര്യം ചെയ്യുകയും ചെയ്തത് ഭാഗ്യം തന്നെയാണ്. ഫിറ്റ്നസ് ഏറെ ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ് താരം. അടുത്തിടെ ഭാരം കുറച്ചു കൊണ്ട് താരം ഒരു വീഡിയോ ചെയ്തിരുന്നു.



വളരെ പെട്ടന്നാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്. കൃത്യമായ യോഗ, വർക്കൗട്ട്, ഡയറ്റിങ് ഇതൊക്കെ നടത്തിയായിരുന്നു താരം ഭാരം കുറച്ചത് എന്ന് താരം വീഡിയോ പങ്കുവെച്ചപ്പോൾ കുറിച്ചിരുന്നു. നിരവധി പ്രേക്ഷകരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്.



സമൂഹ മാധ്യമങ്ങളിൽ എല്ലാം വളരെ സജീവമാണ് ഇഷാനി കൃഷ്ണ. തൻറെ പുതിയ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരമിപ്പോൾ പങ്കുവെച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായി മാറുന്നത്. ജിമ്മിൽ നിന്നും എടുത്ത വീഡിയോ ആണ് ഇത്. വർക്ക്ഔട്ട് ചെയ്യുന്ന താരത്തെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.



വർക്ക്ഔട് ചെയ്യുന്നതിനിടയിൽ താരത്തിന് സംഭവിച്ച ഒരു അബദ്ധം ആണ് വീഡിയോയിൽ ഉള്ളത്. മുകളിലെ കമ്പികളിൽ പിടിച്ചുതൂങ്ങി വരികയായിരുന്നു താരത്തെയാണ് ആദ്യം വീഡിയോയിൽ കാണുന്നത്. എന്നാൽ പെട്ടെന്ന് കൈ സ്ലിപ്പ് ആവുകയും താരം തെറിച്ച് വീഴുകയാണ് ഉണ്ടായത്. എന്നാൽ താരത്തിന് പരിക്കൊന്നും പറ്റിയില്ല. താരം തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.



കല്യാണരാമൻ എന്ന ചിത്രത്തിലെ സലീം കുമാറിൻ്റേ ഡയലോഗ് ഉൾപ്പെടെ ആണ് താരം ഈ വീഡിയോ പങ്കുവെച്ചത്. നിരവധി രസകരമായ കമൻറുകൾ ആണ് വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്. പറ്റുന്ന പണിക്ക് പോയാൽ പോരെ എന്നാണ് ആരാധകർ തമാശ രൂപേണ ചോദിക്കുന്നത്. ആരാധകർക്ക് മുന്നിൽ സംഭവിച്ച അബദ്ധം പോലും താരം ക്ലിയർ ആയി ഷെയർ ചെയ്യുകയാണുണ്ടായത്.










