
സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഷംനകാസിം അഥവാ പൂർണ്ണ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകഹൃദയത്തെ കിടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഡാൻസർ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്തുകൊണ്ട് മലയാള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.



2004 ലാണ് താരം ആദ്യമായി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. മലയാളം തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം തനിക്ക് ഏത് ഭാഷയും ഏത് വേഷവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്. അഭിനയ പ്രാധാന്യമുള്ള പല സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക കൈയ്യടി നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.



സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സാരിയിൽ ശാലീന സുന്ദരിയായും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ കിടിലൻ വർക്കൗട്ട് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പും താരം വർക്ഔട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ടായിരുന്നു.



2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിൽ ധന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2007 ൽ പുറത്തിറങ്ങിയ ശ്രീമഹാലക്ഷ്മി എന്ന സിനിമയിൽ ടൈറ്റിൽ ക്യാരക്ടർ അവതരിപ്പിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ മലയാളത്തിലും തെലുങ്കിലും ഒരു പോലെ മിന്നി തിളങ്ങുകയാണ് താരം.



2008 ൽ പുറത്തിറങ്ങിയ മുനിയാണ്ടി വിലങ്ങിയാൽ മൂന്രമാണ്ട് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. 2009 ൽ രാകേഷ് അടിക നായകനായി പുറത്തിറങ്ങിയ ജോസ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിൽ അരങ്ങേറി. ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. വെബ് സീരീസ് ലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പല ടെലിവിഷൻ പരിപാടികളിൽ മത്സരാർത്ഥിയായും അവതാരകയായും ജഡ്ജിയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.










