ഞങ്ങൾക്കും സ്വകാര്യ ജീവിതമുണ്ട്, ദയവായി വെറുതേ വിടുക… വ്യാജ വാർത്തകളിൽ പ്രതികരിച്ച് ആര്യ…

in Special Report

ബഡായി ബംഗ്ലാവിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് ആര്യ. കൂടുതൽ ജനകീയമായത് ബിഗ് ബോസ്സിലൂടെയാണ്. ഒരു മത്സരാർത്ഥി എന്ന നിലയിൽ മികച്ച പ്രകടനം ആണ് താരം ബിഗ് ബോസ് ഹൗസിൽ കാഴ്ച വച്ചിരുന്നത്. അഭിനയ മേഖലകളിൽ തന്റെ നർമ്മം കലർന്ന വേഷത്തോടെയാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്.

ഒരുപാട് മേഖലകളിൽ കഴിവ് തെളിയിച്ച് മുന്നേറുന്ന താരമാണ് ആര്യ. നടിയായും മോഡലായും അവതാരകയായും തിളങ്ങി നിൽക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ ഫിഡ്ൽ എന്ന സിനിമ മുതൽ ലൈല ഓ ലൈല, ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പ്രേതം, തോപ്പിൽ ജോപ്പൻ, അലമാര, ഉരിയാടി, പാവ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ഫോള്ളോവേഴ്സുണ്ട്. താരം പങ്കുവെക്കുന്ന പോസ്റ്റുകളും താരത്തെ കുറിച്ചുള്ള വാർത്തകളും വളരെ പെട്ടന്നാണ് വൈറലാകാറുള്ളത്. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് എതിരേ താരം പ്രതികരിച്ചതാണ് വൈറലാകുന്നത്.

താരത്തിന്റെ കുറിപ്പ് : എന്നത്തേയും പോലെ മിണ്ടാതിരിക്കാമെന്നും ഇതും കടന്നു പോകട്ടെയെന്നും ഞാൻ കരുതി, പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയി, പലരെയും ബാധിക്കുക്കുന്നു. ഞങ്ങൾക്കെല്ലാവർക്കും കുടുംബവും വ്യക്തി ജീവിതവുമുണ്ട്. അതിനാൽ ദയവായി എനിക്ക് പറയാനുള്ളത് ശ്രദ്ധിക്കുക, ഞങ്ങളെ വെറുതെ വിടുക.

എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ചില വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. അത് എന്നെയും എന്റെ കുടുംബത്തെയും എന്നോട് അടുത്ത് നിൽക്കുന്ന പലരെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. എനിക്ക് കിട്ടുന്ന സ്ക്രീൻ ഷോട്ടുകൾ, ആളുകളുടെ ചോദ്യങ്ങൾ, പരിഹാസങ്ങൾ ഇതെല്ലാം കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശ്വാസം മുട്ടിക്കുന്നു.

ഇത് വളരെ സെൻസിറ്റീവായ തികച്ചും വ്യക്തിപരമായ വിഷയമാണെന്ന് ദയവ് ചെയ്ത് മനസിലാക്കണം. എന്റെ ജീവിതത്തെക്കുറിച്ച് ഞാനെന്നും തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എവിടെ നിയന്ത്രണം വയ്ക്കണം എന്നും എനിക്കറിയാം. എനിക്കെന്തെങ്കിലും പറയണം എന്നുണ്ടെങ്കിൽ ഞാൻ തന്നെ ആ അവസരത്തിൽ മുന്നോട്ട് വന്ന് കാര്യങ്ങൾ നേരിട്ട് പറഞ്ഞിട്ടുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങൾക്കായി ഞാൻ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല.

എല്ലാ ഓൺലൈൻ മാധ്യമങ്ങളോടും ഇത്തരം അനാവശ്യമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഓരോരുത്തരോടും ഒരു അഭ്യർഥന ഉണ്ട്. ഈ വാർത്തകളിൽ പല പേരുകളും ഉൾപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്കെല്ലാം സ്വകാര്യ ജീവിതം ഉണ്ടെന്ന് ദയവായി മനസിലാക്കണം. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ദയവായി അവസാനിപ്പിക്കണം.

എനിക്കെന്തെങ്കിലും പങ്കുവയ്ക്കണമെങ്കിൽ ഞാനത് നേരിട്ട് എന്റെ സോഷ്യൽ മീഡിയിലൂടെ പങ്കുവയ്ക്കുന്നതായിരിക്കും. ദയവായി ഞങ്ങളെ വെറുതെ വിടണം..

Arya
Arya
Arya
Arya
Arya
Arya
Arya
Arya
Arya
Arya

Leave a Reply

Your email address will not be published.

*