അഭിനയത്തിൽ മാത്രമല്ല കളിയിലും ഞാൻ മിടുക്കിയാണ്. കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് നയൻതാര ചക്രവർത്തി….🥰😍

in Special Report

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറി പിന്നീട് തന്റെ അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നയൻതാര ചക്രവർത്തി. ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിൽ മാസ്മരിക പ്രകടനം കാഴ്ചവെച്ചു കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ ചേക്കേറിയ താരം മലയാള സിനിമാ പ്രേമികൾക്ക് ഇഷ്ടതാരമാണ്.

ബേബി നയൻതാര എന്ന പദവിയിൽ നിന്ന് മോഡൽ നയൻതാര എന്ന പദവിയിലേക്ക് താരം ഉയർന്നിരിക്കുന്നു. 2006 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നീണ്ട പത്ത് വർഷക്കാലം താരം സിനിമാ ലോകത്ത് സജീവമായി നിലകൊണ്ടു. ബേബി നയൻതാര എന്ന പേരിൽ തന്നെ താരം മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തി.

ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽമീഡിയയിലൂടെ പിന്തുടരുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോഷൂട്ടുകളും തരംഗമായി പ്രചരിരിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്. ഒരു സ്പോർട്സ് പേഴ്സൺ എന്ന രീതിയിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. താരത്തിന്റെ കിടിലൻ ആറ്റിറ്റ്യൂഡ് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

2006 ൽ ജയസൂര്യ കുഞ്ചാക്കോ ബോബൻ കാവ്യാ മാധവൻ മോഹൻലാൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കിലുക്കം കിലുകിലുക്കം എന്ന സൂപ്പർഹിറ്റ് കോമഡി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിലെ ടിങ്കു മോൾ എന്ന കഥാപാത്രത്തിലൂടെ താരം മലയാള സിനിമയിലേക്കുള്ള തന്റെ വരവ് അറിയിച്ചു.

പിന്നീട് ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. അച്ഛനുറങ്ങാത്ത വീട്, ചെസ്സ്, നോട്ട്ബുക്ക്, അതിശയൻ, ഇൻസ്പെക്ടർ ഗർഡ്, ആകാശം, സൂര്യൻ, കങ്കാരു, കുസേലൻ, ക്രേസി ഗോപാലൻ, ലൗഡ് സ്പീക്കർ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. മറുപടി എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara

Leave a Reply

Your email address will not be published.

*